മലപ്പുറം: സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കായകല്പ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തുന്നതിന് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് കായകല്പ.
ജില്ലാതല ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ലഭിച്ചു. ജില്ലാ തലത്തിൽ തിരൂരിലെ ജില്ലാ ആശുപത്രിക്കും സബ്‌ജില്ലാ തലത്തിൽ പൊന്നാനി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിക്കും കമന്‍റേഷന്‍ പുരസ്കാരം ലഭിച്ചു. അർബൻ പ്രൈമറി ഹെൽത്ത് സെന്‍റര്‍ വിഭാഗത്തിൽ യുപിഎച്ച്സി നിലമ്പൂർ രണ്ടാം സ്ഥാനവും യുപിഎച്ച്സി മഞ്ചേരി മൂന്നാം സ്ഥാനവും നേടി.