മലപ്പുറം: കൊവിഡ് പ്രതിരോധത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ ഒറ്റക്കെട്ടെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ. സർക്കാർ ആശുപത്രികളെ കൂടാതെ സ്വകാര്യമേഖലയിലുള്ളവരുടെ സഹകരണവും ഉറപ്പുവരുത്തി അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന രീതികൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സ്‌പീക്കർ വ്യക്തമാക്കി. മലപ്പുറം കലക്‌ടറേറ്റിൽ എംഎൽഎമാരും, മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത വീഡിയോ കോൺഫറൻസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും കൈകോർത്തു നിൽക്കും എന്ന തീരുമാനമാണ് എംഎൽഎമാരുടെ യോഗത്തിൽ കൈക്കൊണ്ടതെന്ന് സ്‌പീക്കർ പറഞ്ഞു. യോഗത്തിൽ ജില്ലയിലെ എല്ലാ എംഎൽഎമാരും പങ്കെടുത്തു.
അതേസമയം മലപ്പുറം കീഴാറ്റൂരിൽ പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നതെന്നും. നിലവിൽ 65പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി.