മലപ്പുറം: ഉറുമ്പരിച്ച് അവശനിലയിലായ കാക്ക കുഞ്ഞിന് പുതുജീവൻ നൽകി സഹോദരിമാർ. കുളത്തൂർ അയങ്കലത്ത് വീട്ടിൽ മണികണ്‌ഠന്‍റെയും ശ്രീജയുടെയും മക്കളായ ആര്യയും അഞ്ജനയുമാണ് സഹജീവി സ്റ്റേഹത്തിന്‍റെ മാതൃകയായത്. ഇരുവരും കളിക്കുന്നതിനിടെ വീടിന് സമീപം ചാലിനടുത്ത് പകുതിയോളം വെള്ളത്തിൽ മുങ്ങി ഈച്ച പൊതിഞ്ഞ നിലയിൽ കാക്ക കുഞ്ഞിനെ കാണുകയായിരുന്നു. ശരീരം അനക്കാനാവാതെ കിടന്നിരുന്ന കാക്കയെ വീട്ടിലെത്തിച്ച് വെള്ളവും ഭക്ഷണവും നൽകി പരിചരിച്ചു. കുടുക്കയിലെ ചില്ലറ തുട്ടുകളെടുത്ത് ഗ്ലൂക്കോസ് വാങ്ങി നൽകി. വിവരമറിഞ്ഞ രക്ഷിതാക്കളും പ്രോത്സാഹനം നൽകി. അതോടെ കാക്ക കുഞ്ഞ് ഉഷാർ. ആര്യ ആറാം ക്ലാസിലും അഞ്ജന എട്ടാം ക്ലാസിലും പഠിക്കുകയാണ്.
കാക്ക കുഞ്ഞിന് അഭയമേകി സഹോദരിമാർ - കാക്ക കുഞ്ഞിന് അഭയം
ഇരുവരും കളിക്കുന്നതിനിടെയാണ് വീടിന് സമീപം ഉറുമ്പരിച്ച്, ഈച്ച പൊതിഞ്ഞ നിലയിൽ കാക്ക കുഞ്ഞിനെ കണ്ടത്.