ETV Bharat / state

നാട്ടിലെത്തുമെന്ന് പ്രതീക്ഷ; യുദ്ധഭൂമിയിൽ കുടുങ്ങിയ സുഹൃത്തുക്കളെ കുറിച്ച് മടങ്ങിയെത്തിയ ഷിഫ

റഷ്യ പടനീക്കം നയിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഷിഫ നാട്ടിലെത്തിയത്.

Shifa about friends stranded in ukraine  യുക്രൈനിൽ കുടുങ്ങിയ സുഹൃത്തുക്കളെ ഓർത്ത് ഷിഫ  യുക്രൈൻ റഷ്യ യുദ്ധം  ഉക്രൈൻ റഷ്യ ആക്രമണം  ഉക്രെയ്‌ൻ നിന്നെത്തിയ മലപ്പുറം ഷിഫ മുബാറക്  ukraine russia war  ukraine russia conflict  ukraine russia Crisis News  Russia attack Ukraine
നാട്ടിലെത്തുമെന്ന് പ്രതീക്ഷ; യുദ്ധഭൂമിയിൽ കുടുങ്ങിയ സുഹൃത്തുക്കളെ കുറിച്ച് മടങ്ങിയെത്തിയ ഷിഫ
author img

By

Published : Feb 26, 2022, 10:27 PM IST

മലപ്പുറം: യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുമ്പോള്‍ യുദ്ധഭൂമിയിൽ കുടുങ്ങി കിടക്കുന്ന കൂട്ടുകാരെ ഓർത്ത് കടുത്ത മാനസിക സംഘർഷത്തിലാണ് വണ്ടൂർ എറിയാട് സ്വദേശി ഷിഫ മുബാറക്. റഷ്യ പടനീക്കം നയിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഷിഫ നാട്ടിലെത്തിയത്.

യുദ്ധഭൂമിയിൽ കുടുങ്ങിയ സുഹൃത്തുക്കളെ കുറിച്ച് മടങ്ങിയെത്തിയ ഷിഫ

കൊറോണയും ഒമിക്രോണും നാട് കീഴടക്കിയപ്പോൾ ഷിഫ പഠിക്കുന്ന മക്കോളയിലെ പെട്രോ മോവിലയിലെ ബ്ലാക്‌സിൻ നാഷണൽ സർവകലാശാല അടച്ചു പൂട്ടി. പിന്നീട് ഓൺലൈൻ പഠനത്തിലായിരുന്നു ഷിഫ. ഇതിനിടെയാണ് റഷ്യൻ ടാങ്കറുകൾ യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങുന്നതായ വാർത്തകൾ വന്നത്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. വീട്ടുകാരുടെ ഇടപെടൽ കൂടി വേഗത്തിലായതോടെ ഷിഫ യുക്രൈയിനിൽ നിന്നും ഫ്ലൈറ്റ് കയറി നാട്ടിലെത്തി.

ALSO READ: 'അഭയം ഭൂഗര്‍ഭ മെട്രോയില്‍, ഭക്ഷണം ഉടൻ തീരും': ആശങ്കയുമായി യുക്രൈനിലെ വിദ്യാര്‍ഥി

ഇപ്പോൾ കൂട്ടുകാരുടെ ദുരിതാവസ്ഥയിൽ വളരെ ആശങ്കയിലാണ് ഷിഫ. കോളജിൽ 400 വിദേശ വിദ്യാർഥികളിൽ 13 പേർ മലയാളികളാണ്. ഇവരെല്ലാം ഷിഫയുടെ കൂട്ടുകാരാണ്. കോളജ് ഹോസ്റ്റലിൻ്റെ അണ്ടർ ഗ്രൗണ്ടിലാണവർ കഴിയുന്നതെന്ന് ഷിഫ പറയുന്നു. രണ്ട് ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണം മാത്രമേ അവരുടെ പക്കലുള്ളൂ. സുഹൃത്തുക്കൾ ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ഷിഫ.

സുഹൃത്തുക്കളായ മറ്റ് 13 അംഗ സംഘം റുമാനിയൻ അതിർത്തിയിലെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഏതാനും വിദ്യാർഥികൾ സർക്കാർ അനുമതി തേടാതെ കോളജ് വിട്ടതായും ഇവരുടെ സ്ഥിതി അറിയില്ലെന്നും ഷിഫ പറയുന്നു. നാട്ടിലെത്തിയിട്ടും കൂട്ടുകാരെ ഓർത്ത് വലിയ പ്രയാസത്തിലാണ് ഷിഫ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.