ETV Bharat / state

Teacher arrested in POCSO Case: വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിലായത് മൂന്നാം തവണ

Primary School Teacher arrested in POCSO Case: 2012ലും 2019ലും വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിലായിരുന്നു. ഇരു കേസിലും അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് സമാന കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്.

school teacher arrested in pocso case in malappuram  pocso  പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ  മലപ്പുറം പോക്‌സോ കേസ്  വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; മൂന്നാം തവണയും സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ
author img

By

Published : Nov 26, 2021, 5:48 PM IST

മലപ്പുറം: താനൂരിൽ നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫിനെയാണ് (53) പോക്‌സോ കേസിൽ താനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്നാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് അറസ്റ്റിലാവുന്നത്.

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ൽ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ സമാന കുറ്റത്തിന് അഷ്‌റഫ് അറസ്റ്റിലായിരുന്നു. അന്ന് പോക്‌സോ നിയമം നിലവിലില്ലാത്തതിനാൽ ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.

അഞ്ച് വർഷങ്ങൾക്കു ശേഷം കുറ്റവിമുക്‌തനാക്കപ്പെട്ട പ്രതി കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ ജോലി നോക്കവെ 2019ൽ രക്ഷിതാക്കൾ ഇയാൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുയർത്തി. പരാതിയിൽ കരിപ്പൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ഇയാളെ റിമാൻഡ് ചെയ്‌തു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി താനൂരിലെ സ്‌കൂളിൽ ജോലിക്ക് പ്രവേശിക്കുന്നത്. വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ കേസിൽ രണ്ട് കേസുകൾ നിലവിലിരിക്കെയാണ് അഷ്‌റഫ് താനൂരിലും സമാന കേസിൽ അറസ്റ്റിലാകുന്നത്.

Also Read: Fake Currency Notes: ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ; ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകള്‍, വെട്ടിലായി വ്യാപാരികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.