ETV Bharat / state

കരിമ്പുഴ ജവഹർ കോളനിയിൽ ആദ്യമായി പത്ത് എ പ്ലസ് നേടി സംഗീത - Jawahar Colony

പട്ടികജാതി വിഭാഗത്തിൽ പെട്ട കൂലി പണിക്കാരായ സത്യന്‍റെയും രുഗ്മിണിയുടെയും മകളാണ് സംഗീത. മാനവേദൻ സ്കൂളിലാണ് സംഗീത പഠിച്ചത്.

മലപ്പുറം  നിലമ്പൂർ നഗരസഭ  കരിമ്പുഴ ജവഹർ കോളനി  സംഗീത  Karimpuzha  Jawahar Colony  Sangeetha 10 A Plus
കരിമ്പുഴ ജവഹർ കോളനിയിൽ ആദ്യമായി പത്ത് എ പ്ലസ് നേടി സംഗീത
author img

By

Published : Jul 4, 2020, 5:34 PM IST

മലപ്പുറം: ചരിത്രം സൃഷ്ടിച്ച് സംഗീത. നിലമ്പൂർ നഗരസഭയിലെ കരിമ്പുഴ ജവഹർ കോളനിയുടെ ചരിത്രത്തിൽ ആദ്യമായി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്തമാക്കിയിരിക്കുകയാണ് സംഗീത. പട്ടികജാതി വിഭാഗത്തിൽ പെട്ട കൂലി പണിക്കാരായ സത്യന്‍റെയും രുഗ്മിണിയുടെയും മകളാണ് സംഗീത. മാനവേദൻ സ്കൂളിലാണ് സംഗീത പഠിച്ചത്.

കരിമ്പുഴ ജവഹർ കോളനിയിൽ ആദ്യമായി പത്ത് എ പ്ലസ് നേടി സംഗീത

സംസ്കാര സാഹിതി ചെയർമാൻ സംഗീതയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി.അർജുൻ എന്നിവർ പങ്കെടുത്തു. ഡോക്ടറാകാനാണ് തനിക്ക് ആഗ്രഹമെന്ന് സംഗീത പറഞ്ഞു. ആവശ്യമായി വന്നാൽ തുടർന്ന് പഠിക്കുവാനുള്ള സഹായം നൽകാൻ അർബൻ സഹകരണ ബാങ്ക് തയ്യാറാണെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.