ETV Bharat / state

ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം; പ്രതിഷേധ സായാഹ്നവുമായി സമസ്ത - ഹജ്ജ്

പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിശ്വാസികള്‍ വീട്ടുമുറ്റങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്ലക്കാര്‍ഡുയര്‍ത്തി സര്‍ക്കാരിനു മുന്നില്‍ ആവശ്യം ഉന്നയിച്ചു.

Samastha protests for Jumu'ah permission  Samastha  സമസ്ത  ജുമുഅ  പ്രതിഷേധ സായാഹ്നവുമായി സമസ്ത  കൊവിഡ് നിയന്ത്രണം  എം.ടി.അബ്ദുല്ല മുസ്ലിയാര്‍  സമസ്ത കേരള ഇസ്‌ലാം  ഹജ്ജ്  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം; പ്രതിഷേധ സായാഹ്നവുമായി സമസ്ത
author img

By

Published : Jul 9, 2021, 3:56 AM IST

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചപ്പോഴും വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍.

ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം; പ്രതിഷേധ സായാഹ്നവുമായി സമസ്ത

പാവപ്പെട്ടവരുടെ ഹജ്ജ് കര്‍മ്മമായി വിശേഷിപ്പിക്കപ്പെട്ട കര്‍മ്മമാണ് വിശ്വാസികള്‍ക്ക് ജുമുഅ. ഏറെ പവിത്രമായ ഈ ആരാധനാ കര്‍മ്മം നിര്‍വഹിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ തലത്തിലെ നിയന്ത്രണം ഇനിയും സാധ്യമാവാത്ത അവസ്ഥയാണ്. ഈ തീരുമാനം മാറ്റി ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ ജുമുഅ നിര്‍വഹിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കണം

നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം അനുവദിക്കുകയും വെള്ളിയാഴ്ചകളില്‍ വ്യാപകമായ ഇളവുകളനുവദിക്കുകയും ചെയ്യുമ്പോഴും ജുമുഅക്ക് അനുവാദം നൽകുന്നില്ല. ഇതിനെതിരെയാണ് കോര്‍ഡിനേഷന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിശ്വാസികള്‍ വീട്ടുമുറ്റങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്ലക്കാര്‍ഡുയര്‍ത്തി സര്‍ക്കാരിനു മുന്നില്‍ ആവശ്യം ഉന്നയിച്ചു.

എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.