മലപ്പുറം: രാത്രിയിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും നടത്തുന്ന പ്രതി പിടിയിൽ. വഴിക്കടവ് കളത്തിങ്കൽ സാഹിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി വീടുകളിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിച്ചെടുത്ത രണ്ട് ഫോണുകൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. തിങ്കളാഴ്ച്ച പുലർച്ചെ, മോഷ്ടിച്ച ഫോൺ നിലമ്പൂരിൽ വിൽപന നടത്താനെത്തിയപ്പോഴാണ് സാഹിദ് പിടിയിലായത്. മോഷണവും ഒളിഞ്ഞ് നോട്ടവും പാലാട് ഭാഗത്ത് പതിവായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി സാഹിദ് ആണെന്ന് മനസിലാകുന്നത്. കോട്ടക്കൽ ആര്യ വൈദ്യശാലയ്ക്ക് സമീപം കൈപ്പള്ളിക്കുണ്ടിൽ രാത്രി വീട്ടിൽ കയറി പെൺകുട്ടിയെ ശല്യം ചെയ്ത കേസിലും പ്രതി അഞ്ച് വർഷം മുമ്പ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട് .
മോഷണവും ഒളിഞ്ഞ് നോട്ടവും; പ്രതി പിടിയിൽ - രാത്രിയിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും
തിങ്കളാഴ്ച്ച പുലർച്ചെ ,മോഷ്ടിച്ച ഫോൺ നിലമ്പൂരിൽ വിൽപ്പന നടത്താനെത്തിയപ്പോഴാണ് സാഹിദ് പിടിയിലായത്.
![മോഷണവും ഒളിഞ്ഞ് നോട്ടവും; പ്രതി പിടിയിൽ Robbery - windows at night- The accused is in custody രാത്രിയിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും പ്രതി പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5826625-thumbnail-3x2-jkkkk.jpg?imwidth=3840)
മലപ്പുറം: രാത്രിയിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും നടത്തുന്ന പ്രതി പിടിയിൽ. വഴിക്കടവ് കളത്തിങ്കൽ സാഹിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി വീടുകളിൽ ജനൽ വഴി മോഷണവും ഒളിഞ്ഞ് നോട്ടവും നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിച്ചെടുത്ത രണ്ട് ഫോണുകൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. തിങ്കളാഴ്ച്ച പുലർച്ചെ, മോഷ്ടിച്ച ഫോൺ നിലമ്പൂരിൽ വിൽപന നടത്താനെത്തിയപ്പോഴാണ് സാഹിദ് പിടിയിലായത്. മോഷണവും ഒളിഞ്ഞ് നോട്ടവും പാലാട് ഭാഗത്ത് പതിവായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി സാഹിദ് ആണെന്ന് മനസിലാകുന്നത്. കോട്ടക്കൽ ആര്യ വൈദ്യശാലയ്ക്ക് സമീപം കൈപ്പള്ളിക്കുണ്ടിൽ രാത്രി വീട്ടിൽ കയറി പെൺകുട്ടിയെ ശല്യം ചെയ്ത കേസിലും പ്രതി അഞ്ച് വർഷം മുമ്പ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട് .
TAGGED:
പ്രതി പിടിയിൽ