ETV Bharat / state

കനോലി കനാലിന് കുറുകെ പാലങ്ങള്‍ പുതുക്കിപ്പണിയൽ : മന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്തയാഴ്‌ച യോഗം

ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്ത്ക്കടവ് പാലം എന്നിവയാണ് പുതുക്കി പണിയുന്നത്.

Meeting on Renovation of bridges across Connolly Canal will be held next week  Renovation of bridges across Connolly Canal  Connolly Canal  bridges across Connolly Canal  കനോലി കനാലിന് കുറുകെ പാലങ്ങള്‍ പുതുക്കിപ്പണിയൽ യോഗം അടുത്ത ആഴ്‌ച  കനോലി കനാലിന് കുറുകെ പാലങ്ങള്‍ പുതുക്കിപ്പണിയൽ  കനോലി കനാൽ  കനോലി കനാലിന് കുറുകെ പാലങ്ങള്‍  പാലങ്ങള്‍ പുതുക്കിപ്പണിയൽ  പാറക്കടവ് പാലം  ചെറക്കടവ് പാലം  മുക്കത്ത്ക്കടവ് പാലം  ബേപ്പൂര്‍ തുഖമുഖം  കരിപ്പൂര്‍ വിമാനത്താവളം  വള്ളിക്കുന്ന്  മുഹമ്മദ് റിയാസ്
കനോലി കനാലിന് കുറുകെ പാലങ്ങള്‍ പുതുക്കിപ്പണിയൽ: യോഗം അടുത്ത ആഴ്‌ച
author img

By

Published : Aug 7, 2021, 1:30 PM IST

മലപ്പുറം : വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങള്‍ പുതുക്കിപണിയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച യോഗം ചേരും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം.

ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്ത്ക്കടവ് പാലം എന്നിവയാണ് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നത്.

ഇവ ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാം വിധം പുതുക്കി പണിയുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബേപ്പൂര്‍ എംഎല്‍എ കൂടിയായ പൊതുമരാമത്ത് മന്ത്രിക്ക് വള്ളിക്കുന്ന് എംഎല്‍എ പി. അബ്‌ദുള്‍ ഹമീദ് കത്തുനല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് ചേലേമ്പ്ര, കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ അടുത്തയാഴ്‌ച ഓണ്‍ലൈനായി യോഗം ചേരാന്‍ തീരുമാനമായത്.

ALSO READ: മാനസ വധം : രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു അറസ്റ്റിൽ

മുക്കത്ത്കടവ് പാലം ഒഴികെ മറ്റ് പാലങ്ങളുള്ള റൂട്ടിലൊന്നും നിലവില്‍ ബസ് സര്‍വീസില്ല. പാലങ്ങള്‍ക്ക് വീതി കുറവായതിനാലാണിത്. ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള റൂട്ടാക്കി മാറ്റണമെങ്കില്‍ വീതി കുറഞ്ഞ പാലങ്ങള്‍ പൊളിച്ച് പുതിയത് പണിയണം.

ജനവാസ മേഖലയില്‍ നിന്ന് അല്‍പം മാറി പാലങ്ങള്‍ പണിയുകയാണെങ്കില്‍ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പാറക്കടവ് പാലം പുതുക്കി പണിതാല്‍ ഇടിമൂഴിക്കല്‍, മണ്ണൂര്‍, ചാലിയം, മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഇതുവഴി ബേപ്പൂര്‍ തുറമുഖം വഴി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും എളുപ്പവഴിയൊരുക്കാനാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.