ETV Bharat / state

ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒൻപത് വർഷത്തിന് ശേഷം പിടിയിൽ - മലപ്പുറം

മഞ്ചേരിയിൽ നിന്നും 2016ൽ കാണാതായ വീട്ടമ്മയെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ കണ്ണൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

rape accused  arrested after years  rape case  ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിലായി  മലപ്പുറം  ബലാൽസംഘം
ബലാൽസംഘ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒൻപത് വർഷത്തിന് ശേഷം പിടിയിൽ
author img

By

Published : Oct 14, 2020, 9:49 PM IST

മലപ്പുറം: വീട്ടമ്മയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒൻപത് വർഷത്തിന് ശേഷം പിടിയിലായി. പാപ്പിനിപാറ സ്വദേശി പാലക്കാപറമ്പിൽ സുഭീഷ് (38)നെയാണ് മഞ്ചേരി പൊലീസ് നാടകീയ നീക്കങ്ങളിലൂടെ പിടികൂടി പാണ്ടിക്കാട് പൊലീസിന് കൈമാറിയത്.

2011ൽ പാണ്ടിക്കാട്ടെ ഭർതൃമതിയായ യുവതിയെ തട്ടികൊണ്ടുപോയി ബലാൽസംഘം ചെയ്‌ത കേസിൽ പാണ്ടിക്കാട് പൊലീസ് അറസ്റ്റു ചെയ്‌ത സുഭീഷ് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മഞ്ചേരിയിൽ നിന്നും 2016ൽ കാണാതായ വീട്ടമ്മയെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ കണ്ണൂരിൽ വെച്ചാണ് സുഭീഷ് അറസ്റ്റിലായത്. മഞ്ചേരിയിൽ നിന്നും കാണാതായ വീട്ടമ്മ സുഭീഷുമൊത്ത് കഴിയുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഞ്ചേരി പൊലീസ് പ്രതിയെ കൈമാറിയത്. മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.