ETV Bharat / state

കരുവാരക്കുണ്ടില്‍ രാജവെമ്പാലയെ പിടികൂടി

author img

By

Published : Dec 11, 2019, 10:30 AM IST

Updated : Dec 11, 2019, 11:24 AM IST

പാമ്പുപിടിത്ത വിദഗ്ദന്‍ എരഞ്ഞിമങ്ങാട് സി.ടി അസീസാണ് രാജവെമ്പാലയെ പിടികൂടിയത്. മൂന്ന് വർഷത്തിനിടയിൽ അസീസ് പിടികൂടുന്ന ഇരുപത്തിനാലാമത്തെ രാജവെമ്പാലയാണിത്

കരുവാരക്കുണ്ട് ആറ് വയസ് പ്രായമുള്ള രാജവെമ്പാലയെ പിടികൂടി  rajavembala caught at malappuram രാജവെമ്പാല  മലപ്പുറം  malappuram latest news  rajavembala
കരുവാരക്കുണ്ട് ആറ് വയസ് പ്രായമുള്ള രാജവെമ്പാലയെ പിടികൂടി

മലപ്പുറം: കരുവാരക്കുണ്ട് കക്കറയില്‍ രാജവെമ്പാലയെ പിടികൂടി. കക്കറയില്‍ മദാരി ഹംസക്കുട്ടിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്നാണ് ആറ് വയസ് പ്രായം തോന്നിക്കുന്ന രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ കാക്കകള്‍ കൂട്ടത്തോടെ കരയുകയും വട്ടമിട്ട് പറക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട് നോക്കിയപ്പോഴാണ് സമീപത്തെ പ്ലാവില്‍ രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് സ്ഥലം ഉടമ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

കരുവാരക്കുണ്ടില്‍ രാജവെമ്പാലയെ പിടികൂടി

പൊലീസിന്‍റെ നിര്‍ദേശ പ്രകാരം വനം വകുപ്പിന്‍റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. 10.30 തോടെ പാമ്പുപിടിത്ത വിദഗ്ദന്‍ എരഞ്ഞിമങ്ങാട് സി.ടി. അസീസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മൂന്ന് വർഷത്തിനിടയിൽ അസീസ് പിടികൂടുന്ന ഇരുപത്തിനാലാമത്തെ രാജവെമ്പാലയാണിത്. കഴിഞ്ഞാഴ്‌ച വലയിൽ കുടുങ്ങിയ അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ അസീസ് കുറച്ച് ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫോറസ്റ്റർ അബ്ദുൽ നസീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ്, ഡ്രൈവർ തോമസ്, വാച്ചർ പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിലമ്പൂർ ആർ.ആർ.ടി ഓഫീസിലാണ് രാജവെമ്പാലയെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം സുരക്ഷിതമായ വനമേഖലയിൽ ഇറക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

Intro:തോട്ടം ഉടമയേയും, നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാല, പാമ്പുപിടുത്ത വിദഗ്ധൻ അസീസിന്റ പിടിയിൽ, Body:തോട്ടം ഉടമയേയും, നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാല, പാമ്പുപിടുത്ത വിദഗ്ധൻ അസീസിന്റ പിടിയിൽ, കരുവാരക്കുണ്ട് കക്കറയിലാണ് സംഭവം, മാസങ്ങളായി മദാരി ഹംസക്കുട്ടിയുടെ തെങ്ങിൻ തോപ്പിൽ സ്ഥിരതാമസമാക്കിയ രാജവെമ്പാലയെ പിടിച്ചു ടിയത്, തോട്ടം ഉടമക്കും പ്രദ്ദേശവാസികൾക്കും ആശ്വാസമായി, ഏകദ്ദേശം ആറു വയസ് പ്രായം തോന്നിക്കുന്ന രാജവെമ്പാലക്ക് 8യിലേറെ നീളവുമുണ്ട്. തോട്ടത്തിൽ പല പ്രാവിശ്യം കാണുകയും, പത്തി വിടർത്തി ചീറ്റുകയും ചെയ്യുമ്പോൾ ഓടി രക്ഷപ്പെടുകയാണ് പതിവെന്നും ഹംസക്കുട്ടി പറഞ്ഞു, ചൊവ്വാഴ്ച്ച പ്ലാവിൽ കാക്കകൾ കൂട്ടതോടെ കരയുകയും വട്ടമിട്ട് പറക്കുകയും ചെയ്യതപ്പോഴാണ് പ്ലാവിൽ രാജവെമ്പാലയെ കണ്ടത്.ഉടൻകരുവാരക്കുണ്ട് പോലീസ് സ്‌റ്റഷനിൽ സ്ഥലം ഉടമ വിവരമറിയിക്കുകയും പോലീസിന്റെ നിർദ്ദേശപ്രകാരം വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിവരമറിയിച്ചു 10.30തോടെ പാമ്പുപിടുത്ത വിദഗ്ധനായ എരഞ്ഞി മങ്ങാട് സ്വദ്ദേശി സി.ടി.അസീസ് ഉൾപ്പെടെ സ്ഥലത്ത് എത്തി പ്ലാവിൽ നിന്നും ഇറങ്ങി പൊട്ടിപൊളിഞ്ഞ വീട്ടിലേക്ക് കയറിയ രാജവെമ്പാലയെവീടിനുള്ളിലെ കാടുകൾ വെട്ടിമാറ്റിയാണ് രാജവെമ്പാലയെ പിടികൂടിയത്.മുന്ന് വർഷത്തിനിടയിൽ അസീസ് പിടികൂടുന്ന 24 മത്തെ രാജവെമ്പാലയാണിത്, കഴിഞ്ഞ ആഴ്ച്ച വലയിൽ കുടുങ്ങിയ അണലിയെ,പിടികൂടുന്നതിനിടയിൽ കടിയേറ്റ അസീസ് കുറച്ച് ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു, ഫോറസ്റ്റർ അബ്ദുൽ നസീർ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ്, ഡ്രൈവർ തോമസ്, വാച്ചർ പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാജവെമ്പാല യെ, െഇപ്പോൾ നിലമ്പൂർ ആർ.ആർ ടി.ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ് രണ്ടു ദിവസത്തിന് ശേഷം സുരക്ഷിതമായ വനമേഖലയിൽ ഇറക്കി വിടും, വലിയ ജനക്കൂട്ടമാണ് രാജവെമ്പാലയെ പിടികൂടുന്നത് കാണാനെത്തിയത്,Conclusion:
Last Updated : Dec 11, 2019, 11:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.