ETV Bharat / state

വാക്ക് പാലിച്ച് രാഹുൽ ഗാന്ധി; കാവ്യക്കും കാർത്തികക്കും വീട് നിർമിച്ച് നൽകി - രാഹുൽ ഗാന്ധി

സഹോദരങ്ങളടക്കം കുടുംബത്തിലെ അഞ്ചു പേരെയും കാവ്യക്കും കാർത്തികയ്‌ക്കും കവളപ്പാറ ദുരന്തത്തിൽ നഷ്‌ടപ്പെട്ടിരുന്നു

Rahul Gandhi  Kavya and Karthika  Kavya  കവളപ്പാറ  രാഹുൽ ഗാന്ധി  മലപ്പുറം
വാക്ക് പാലിച്ച് രാഹുൽ ഗാന്ധി; കാവ്യക്കും കാർത്തികക്കും വീട് നിർമിച്ചു നൽകി
author img

By

Published : Oct 18, 2020, 8:30 AM IST

Updated : Oct 18, 2020, 8:48 AM IST

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പടെ ഒരു കുടുംബത്തിലെ അഞ്ചു പേർ നഷ്‌ടപ്പെട്ട അനാഥരായ കാവ്യക്കും കാർത്തികയ്‌ക്കും കോൺഗ്രസ്‌ വീട് നിർമിച്ച് നൽകി. വീടിന്‍റെ താക്കോൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് കൈമാറും. 2018 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ എന്ന പ്രദേശം പൂർണമായും മണ്ണിനടിയിലാവുന്നത്. ദുരന്തത്തിൽ കവളപ്പാറയിലെ സഹോദരങ്ങളായ കാവ്യ, കാർത്തിക എന്നിവരുടെ അമ്മയും, സഹോദരങ്ങളടക്കം കുടുംബത്തിലെ അഞ്ചു പേരും മണ്ണിനടിയിലായി. കാവ്യയും കാർത്തികയും സംഭവ സമയം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നതിനാൽ അപകടത്തിൽപെട്ടില്ല.

കാവ്യക്കും കാർത്തികക്കും വീട് നിർമിച്ച് നൽകി

അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ ഇരുവരും എടക്കരയിലെ ബന്ധു വീട്ടിൽ അഭയം തേടി. ഇരുവരുടെയും ഒരു വർഷത്തെ പഠന ചിലവ് ആര്യാടൻ ഷൗക്കത്ത് ചെയർമാൻ ആയ നിലമ്പൂർ അർബൻ ബാങ്ക് ഏറ്റെടുത്തിരുന്നു. തുടർന്ന് കവളപ്പാറ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി ഇരുവരെയും നേരിട്ട് കാണുകയും, ബുദ്ധിമുട്ട് മനസ്സിലാക്കുകയും വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മലപ്പുറം കലക്‌ടറേറ്റിലാണ് വീടിന്‍റെ താക്കോൽ കൈമാറ്റ ചടങ്ങ്.

Last Updated : Oct 18, 2020, 8:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.