ETV Bharat / state

കൊവിഡിൽ വയനാടിന്‌ വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്

author img

By

Published : May 29, 2021, 3:22 PM IST

Updated : May 29, 2021, 3:31 PM IST

1500 പൾസ് ഓക്‌സി മീറ്ററുകളാണ് എംപി മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്

വയനാടിന്‌ വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്  രാഹുൽ ഗാന്ധി  rahul-gandhi-arranges - 1500 pulsi oxy meter  1500 pulsi oxy meter to-wayanad  കൊവിഡ് ഹെൽപ്പ്‌ ഡെസ്ക്ക്  പൾസ് ഓക്‌സി മീറ്ററുകൾ
കൊവിഡിൽ വയനാടിന്‌ വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്

മലപ്പുറം: വയനാട് ലോകസഭ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി എംപിയുടെ കൈത്താങ്ങ്. പാർലമെന്‍റ്‌ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റികൾക്കും രാഹുൽ ഗാന്ധി എംപിയുടെ കൊവിഡ് ഹെൽപ്പ്‌ ഡെസ്ക്ക് വഴി പൾസ് ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു. 1500 പൾസ് ഓക്‌സി മീറ്ററുകളാണ് എംപി മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. പാർലമെന്‍റ്‌ മണ്ഡല തല വിതരണത്തിന്‍റെ ഉദ്ഘാടനം വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ ശ്രീമതി റുബീനക്ക് നൽകി കൊണ്ട് എ.പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു.

ALSO READ:പുല്‍വാമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജർ ധൗണ്ടിയാലിന്‍റെ ഭാര്യ ഇന്ത്യൻ സൈന്യത്തില്‍

വയനാട് മണ്ഡലത്തിൽ കൊവിഡ് പോസിറ്റീവായി കഴിയുന്ന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനും മറ്റ് സഹായങ്ങൾക്കും വേണ്ടി എംപിയുടെ മുക്കം, കൽപ്പറ്റ ഓഫിസുകൾ കേന്ദ്രീകരിച്ച്‌ ഹെല്പ് ഡെസ്ക്കിന്റെ പ്രവർത്തനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ഒന്നാംതരംഗ കാലത്തും എംപിയുടെ സഹായം മണ്ഡലത്തിൽ എത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിൽ നിന്ന് രണ്ട്‌ കോടി 45 ലക്ഷം രൂപ അനുവദിച്ചതിന് പുറമേ മണ്ഡലത്തിലെ കരൾ,വൃക്ക രോഗികൾക്ക് മരുന്നും ഡയാലിസിസ് കിറ്റുകളും എംപി സൗജന്യമായി നൽകിയിരുന്നു.

അതോടൊപ്പം മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും വിതരണം ചെയ്തിരുന്നു. വണ്ടൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.ടി അജ്മൽ, കളത്തിൽ കുഞ്ഞാപ്പുഹാജി, ഫസൽ ഹഖ്‌മാഷ്‌,വണ്ടൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈജൽ എടപ്പറ്റ, പി. ഗോപാലകൃഷ്ണൻ, കാപ്പിൽ മുരളി എന്നിവർ സംബന്ധിച്ചു.

Last Updated : May 29, 2021, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.