മലപ്പുറം: കുറ്റിപ്പുറം എംഇഎസ് കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്‌ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിനിരയായത്. സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദ് ഫാഹിദ് , മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ അരവിന്ദക്ഷന്‍, എ.എസ്.ഐ നെല്‍വിന്‍, സി.പി.ഒ ബിജു, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
റാഗിങ്ങിനിരയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി; പ്രതികൾ പിടിയിൽ - ear drum
വയനാട് സ്വദേശി അബ്‌ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിനിരയായത്
![റാഗിങ്ങിനിരയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി; പ്രതികൾ പിടിയിൽ കര്‍ണപടം പൊട്ടി റാഗിങ് എഞ്ചിനീയറിങ് വിദ്യാര്‍ഥി എംഇഎസ് കോളജ് mes college ragging ear drum](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6148820-899-6148820-1582258082006.jpg?imwidth=3840)