ETV Bharat / state

പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്; മലപ്പുറം ജില്ലാ കലക്ടര്‍

വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ പിന്തുണയുണ്ടാകണമെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ആവശ്യപ്പെട്ടു

പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്  മലപ്പുറം ജില്ലാ കലക്ടര്‍  ജാഫര്‍ മാലിക്  സിഎഎ പ്രതിഷേധങ്ങള്‍  Protests should not cross borders  Malappuram District Collector
പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്; മലപ്പുറം ജില്ലാ കലക്ടര്‍
author img

By

Published : Jan 21, 2020, 1:30 AM IST

മലപ്പുറം: സിഎഎ പ്രതിഷേധങ്ങള്‍ അതിര് കടക്കരുതെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്നും കലക്‌ടർ ആവശ്യപ്പെട്ടു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാ ഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സ്വൈര്യ ജീവിതവും ഉറപ്പ് വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Intro:പ്രതിഷേധങ്ങള്‍ അതിരു കടക്കരുത്; സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കും: മലപ്പുറം ജില്ലാ കലക്ടര്‍
Body:പ്രതിഷേധങ്ങള്‍ അതിരു കടക്കരുത്; സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കും: മലപ്പുറം ജില്ലാ കലക്ടര്‍

വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ പിന്തുണയുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം
സിഎഎ പ്രതിഷേധങ്ങള്‍ അതിരു കടക്കരുതെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭ്യര്‍ഥിച്ചു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സ്വൈര്യ ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.