ETV Bharat / state

തുടരെ പിഴ ചുമത്തല്‍ ; രസീതുകള്‍ മാലയാക്കിയണിഞ്ഞ് പ്രതിഷേധിച്ച് ജാസിര്‍ - രസീത് മാലയാക്കി പ്രതിഷേധം

അനാവശ്യമായാണ് തനിക്കെതിരെ പിഴ ചുമത്തിയതെന്നാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി ജാസിർ പറയുന്നത്.

Protest against unnecessary fines  protest in malappuram  malappuram news  മലപ്പുറത്ത് പ്രതിഷേധം  രസീത് മാലയാക്കി പ്രതിഷേധം  അനാവശ്യ ഫൈനുകള്‍ക്കെതിരെ പ്രതിഷേധം
പിഴ രസീതുകള്‍ മാലയാക്കി
author img

By

Published : Jul 31, 2021, 7:11 AM IST

Updated : Jul 31, 2021, 8:44 AM IST

മലപ്പുറം : കൊവിഡ് കാലത്ത് ലഭിച്ച പിഴത്തുകകളുടെ രസീത് കഴുത്തിൽ മാലയാക്കിയിട്ട് മഞ്ചേരി പുൽപ്പറ്റ സ്വദേശിയുടെ പ്രതിഷേധം. ജാസിർ ആണ് ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്.

രസീതുകള്‍ മാലയാക്കിയണിഞ്ഞ് പ്രതിഷേധിച്ച് ജാസിര്‍

ചെങ്കല്ല് എത്തിക്കുന്ന ജോലിയാണ് ജാസിർ ചെയ്യുന്നത്. ജാസിർ ജോലി ചെയ്യുന്ന കമ്പനിക്ക് അഞ്ച് വാഹനങ്ങളുണ്ട്. വണ്ടികൾക്ക് പല സമയങ്ങളിലായി 250, 500, 1000, രൂപകളുടെ പിഴയാണ് വന്നത്. ഇതിനെതിരെയാണ് പ്രതിഷേധം. അനാവശ്യമായാണ് തനിക്കെതിരെ പിഴ ചുമത്തിയതെന്ന് ജാസിർ പറയുന്നു.

also read: ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം

ജാസിറിന്‍റെ പ്രതിഷേധം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കൊവിഡ് കാലത്ത് പൊലീസും മറ്റ് ഉദ്യോഗസ്ഥരും അനാവശ്യമായി പിഴചുമത്തുന്നതിനെതിരെ കഴിഞ്ഞ ഏതാനും നാളുകളായി പ്രതിഷേധം ശക്തമാണ്.

Last Updated : Jul 31, 2021, 8:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.