ETV Bharat / state

പൊന്നാനി കർമ്മ റോഡ് നിർമാണത്തിൽ പ്രതിഷേധം ശക്തം - Protest against construction of Ponnani Karma Road

പൊന്നാനി കർമ്മ റോഡ് നിർമാണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭാരതപുഴയിലിറങ്ങി മനുഷ്യ തടയണ നിർമിച്ചു.

പൊന്നാനി  പൊന്നാനി കർമ്മ റോഡിന്റെ നിർമാണത്തിൽ പ്രതിഷേധം  യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ഭാരതപുഴ  മനുഷ്യ തടയണ നിർമിച്ചു  Protest against construction of Ponnani Karma Road  Ponnani
പൊന്നാനി കർമ്മ റോഡിന്റെ നിർമാണത്തിൽ പ്രതിഷേധം ശക്തം
author img

By

Published : Jun 2, 2020, 8:22 PM IST

മലപ്പുറം: ജില്ലയിലെ പൊന്നാനി കർമ്മ റോഡ് നിർമാണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭാരതപുഴയിലിറങ്ങി മനുഷ്യ തടയണ നിർമിച്ചു. കർമ്മ റോഡിന്‍റെ അശാസ്ത്രീയ നിർമ്മാണം കാരണം രണ്ടുതവണ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി ജനങ്ങൾ മാറി താമസിക്കേണ്ട സ്ഥിതി ഉണ്ടായിരുന്നു. പ്രശ്നത്തിന് യാതൊരു പരിഹാര നടപടികളും സ്വീകരിക്കുവാൻ പി ശ്രീരാമകൃഷ്ണൻ എംഎൽഎയും നഗരസഭാ ചെയർമാനും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഈഴുവത്തിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ വി സുജീറിന്‍റെ അധ്യക്ഷതയിൽ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.