ETV Bharat / state

പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകിയതിന് ആദരം

പാരിതോഷികം ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു

കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകി പോത്തുകല്ല് മുജാഹിദ് ജുമാ മസ്‌ജിദ്
author img

By

Published : Aug 28, 2019, 11:46 PM IST

Updated : Aug 29, 2019, 4:35 AM IST

മലപ്പുറം: കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്താൻ പള്ളി വിട്ടുനൽകിയ പോത്തുകല്ല് മുജാഹിദ് ജുമാ മസ്‌ജിദിനെ സംസ്ഥാന വഖഫ് ബോർഡ് ആദരിച്ചു. ഒരു ലക്ഷം രൂപ നൽകിയാണ് മുജാഹിദ് പള്ളിയെ ആദരിച്ചത്. പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചു.

കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സ്ഥലമില്ലാതെ വലഞ്ഞപ്പോഴാണ് ജാതി മത ഭേദമില്ലാതെ പോത്തുകല്ല് മുജാഹിദ് മസ്‌ജിദ് മഹല്ല് വിശ്വാസികൾ പള്ളി പോസ്റ്റുമോർട്ടത്തിനായി വിട്ടു നൽകിയത്. ഇതേതുടർന്ന് വെള്ളിയാഴ്‌ച ദിവസത്തെ ജുമാ നമസ്‌കാരം ബസ് സ്റ്റാൻഡിൽ വച്ചാണ് നടത്തിയത്. ആദ്യ ദിവസം പള്ളിയിലെ സ്റ്റഡി ടേബിളുകളിലാണ് പോസ്റ്റ് മോർട്ടത്തിന് സൗകര്യം ഏർപ്പെടുത്തിയത്. കൂടുതൽ മൃതദേഹങ്ങൾ എത്തിച്ചതോടെ പള്ളിയിലെ നിസ്‌കാര മുറി വിട്ടു നൽകി.

പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകിയതിന് ആദരം

മനുഷ്യത്വമാണ് ഏകമതമെന്ന തിരിച്ചറിവാണ് പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടു നൽകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ആണ് മുജാഹിദ് പള്ളി കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം കൈമാറിയത്. ഡോ. ധർമ്മാനന്ദ സ്വാമികൾ, ഫാദർ മരിയൂസ് വട്ടിയാനിക്കൽ, പിവി അബ്‌ദുൽ വഹാബ് എംപി, പി വി അൻവർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Intro:കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താൻ വിട്ടുനൽകിയ പോത്തുകല്ല് മുജാഹിദ് ജുമാ മസ്ജിദിനെ സംസ്ഥാന വഖഫ് ബോർഡ് ആദരിച്ചു.സംസ്ഥാന വഖഫ് ബോർഡ്
ഒരു ലക്ഷം രൂപ നൽകി മുജാഹിദ് പള്ളിയെ ആദരിച്ചത്.പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചു.
Body:

കവളപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ പോലീസ് വഴിമുട്ടി നിൽക്കുമ്പോൾ ജാതി മത ഭേദമില്ലാതെ പോത്തുകല്ല് മുജാഹിദ് മസ്ജിദ് മഹല്ല് വിശ്വാസികൾ പള്ളി തന്നെ പോസ്റ്റുമോർട്ടത്തിനായി വിട്ടു നൽകി.
ഇതേതുടർന്ന് വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്കാരം പോലും പള്ളിയിൽ നടത്താതെ പോത്തുകല്ല് ബസ് സ്റ്റാൻഡിൽ വച്ച് ജുമാ നമസ്കാരം ഒത്തുകൂടിയത്
മാനവികതക്ക് മാതൃകയായി മലപ്പുറത്തെ
പോത്തു കല്ല് മസ്ജിദുൽ മുജാഹിദിൻ പള്ളി. ഭൂഭാനം ദുരന്തത്തിനിരയായവരുടെ
മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യാൻ സ്ഥലസൗകര്യം അന്വേഷിച്ചു നടന്ന പൊലീസിന് മുന്നിൽ മനുഷ്യത്വത്തിന്റെ വാതിൽ തുറന്നിടുകയായിരുന്നു പോത്തുകൽ മസ്ജിദുൽ മുജാഹിദിൻ പള്ളി ഭരണസിമിതി .
ആദ്യ ദിവസം പള്ളിയിലെ സ്റ്റഡി ടേബിളുകളിലാണ് പോസ്റ്റ് മോർട്ടത്തിന് സൗകര്യം ഏർപ്പെടുത്തിയത്. കൂടുതൽ മൃതദേഹങ്ങൾ എത്തിച്ചതോടെ പള്ളിയിലെ നിസ്കാര മുറി തന്നെ വിട്ടു നൽകി.
വിവിധ ജാതിമതസ്ഥരുടെ ചേതനയറ്റ ശരീരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നതിന് മുൻപ്
അവസാനമായി ഇവിടെ കിടന്നു. മനുഷ്യത്വമാണ് ഏകമതമെന്ന
തിരിച്ചറിവാണ് പോസ്റ്റ്മോർട്ടത്തിന് പള്ളി വിട്ടു നൽകാനുള്ള തീരുമാനത്തിന് പിന്നിലെന്ന്
കമ്മറ്റിയംഗങ്ങൾ പറഞ്ഞു.
കവളപ്പാറയിൽ പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകിയ മുജാഹിദ് പള്ളിക്ക് വക്ക്ഫ്‌ ബോർഡിന്റെ ആദരവ്
സംസ്ഥാന വഖഫ് ബോർഡ്
ഒരു ലക്ഷം രൂപ നൽകി മുജാഹിദ് പള്ളിയെ ആദരിച്ചത്
പ്രശസ്ത പരിപാടിയിൽ ജാതിമത ഭേദമില്ലാതെ ചടങ്ങിൽ വിവിധ മത നേതാക്കൾ പങ്കെടുത്തു
സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
മുജാഹിദ് പള്ളി കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി
എന്നാൽ മറ്റൊരു മാതൃകയുമായി മുജാഹിദ് പള്ളി വീണ്ടും രംഗത്തെത്തി പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചു
ഡോക്ടർ ധർമ്മാനന്ദ സ്വാമികൾ
ഫാദർ മരിയൂസ് വട്ടിയാനിക്കൽ
പിവി അബ്ദുൽ വഹാബ് എംപി
പി വി അൻവർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Conclusion:
Last Updated : Aug 29, 2019, 4:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.