ETV Bharat / state

പീഡനശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് 10 വർഷം കഠിന തടവ് - മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി

മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്ന രാധാമണി മരുന്നിന്‍റെ മയക്കത്തിൽ ഉറങ്ങുമ്പോൾ മൂത്ത മകൻ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒരു വർഷത്തോളം തുടർന്ന ലൈംഗിക പീഡനം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

pothukal radhamani murder case  killing mother  sentence  പോത്തുകല്‍ രാധാമണി കൊലപാതകം  മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി  നിലമ്പൂർ
നിലമ്പൂരിൽ പീഡനശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്; മകന് 10 വർഷം കഠിന തടവ്
author img

By

Published : Aug 12, 2021, 9:30 PM IST

മലപ്പുറം: നിലമ്പൂരില്‍ പീഡന ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി. പ്രതി പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പോത്തുകല്‍ സ്വദേശി പ്രജിത് കുമാര്‍ (26) ആണ് അമ്മയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. 2017 ഏപ്രിൽ 10ന് പകൽ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്. പ്രതിയുടെ അമ്മയായ പെരിങ്ങനത്ത് ശശിധരന്‍റെ ഭാര്യ രാധാമണി (47) മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നു. മരുന്നിന്‍റെ മയക്കത്തിൽ രാധാമണി ഉറങ്ങുമ്പോൾ മൂത്ത മകനായ പ്രജിത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒരു വർഷത്തോളം തുടർന്ന ലൈംഗിക പീഡനം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

Also Read: പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.