മലപ്പുറം: എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശിയായ പി.എസ്.സി ഉദ്യോഗാർഥിക്കെതിരെ വധഭീഷണിയെന്ന് പരാതി. ചാത്തല്ലൂർ സ്വദേശി കമ്പളവൻ ഹുദയ്ഫാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പി.എസ്.സി നിയമന വിഷയത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭീഷണി സന്ദേശം എത്തിയതെന്ന് ഹുദഫ് പറയുന്നു. തനിക്ക് ലഭിച്ച ഫോൺ സന്ദേശം ഉൾപ്പെടെയാണ് എസ്.പിക്ക് പരാതി നൽകിയത്.