ETV Bharat / state

അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി - അമ്പുമല ആദിവാസി കോളനി

കിലോമീറ്ററുകളോളം നടന്നും പാറക്കെട്ടുകൾ നിറഞ്ഞ കുറുവൻ പുഴയിലിറങ്ങിയുമാണ് ആരോഗ്യ വകുപ്പ് സംഘം കോളനിയിൽ എത്തിയത്

അമ്പുമല  പോളിയോ തുള്ളിമരുന്ന്  ambumala  polio camp  അമ്പുമല ആദിവാസി കോളനി  ambumala tribal colony
അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി
author img

By

Published : Jan 20, 2020, 7:17 PM IST

മലപ്പുറം: പ്രതിസന്ധികൾ മറികടന്ന് അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി ആരോഗ്യവകുപ്പ്. എൺപതോളം പേരെ പരിശോധിക്കുകയും 13 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുകയും ചെയ്തു. ചാലിയാർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ അനൂപും സംഘവും സാഹസികമായാണ് കോളനിയിൽ എത്തിയത്. 2018 ലെ പ്രളയത്തിലാണ് അമ്പുമല ആദിവാസി കോളനിയിലേക്കുള്ള തൂക്കുപാലം തകർന്നത്.

അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി

പാലം പുനസ്ഥാപിക്കാത്തതിനാൽ കിലോമീറ്ററുകളോളം നടന്നും പാറക്കെട്ടുകൾ നിറഞ്ഞ കുറുവൻ പുഴയിലിറങ്ങിയും രാവിലെ പത്ത് മണിയോടെയാണ് സംഘം കോളനിയിൽ എത്തിയത്. ഹെൽത്ത് ഇൻസ്പെക്‌ടർ കെ. അരുൺകുമാർ, ഫാർമസിസ്റ്റ് ശ്രീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ വി. വിനോദ് കുമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് എം.പി സുനു, പി. പ്രീജ, ബദൽ സ്‌കൂൾ അധ്യാപിക മിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കിലോമീറ്ററുകളോളം നടക്കുകയും കുറുവൻ പുഴ കടക്കേണ്ട ഗതികേടിലുമാണ് ആദിവാസികൾ.

Intro:പ്രതിസന്ധികൾ മറികടന്ന് അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് എത്തിച്ച് ആരോഗ്യ വകുപ്പ്, Body:പ്രതിസന്ധികൾ മറികടന്ന് അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് എത്തിച്ച് ആരോഗ്യ വകുപ്പ്, 2018 ലെ പ്രളയത്തിൽ തകർന്ന അമ്പുമല ആദിവാസി കോളനിയിലേക്കുള്ള തൂക്കുപാലം പുന:സ്ഥാപിക്കാത്തതിനാൽ ചാലിയാർ കുടു :ബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപും സംഘവും രാവിലെ 10 മണിയോടെ നിലമ്പൂർ, നായാടംപൊയിൽ മലയോരപാതയിൽ ആരോഗ്യ വകുപ്പിന്റെ വാഹനം നിറുത്തിയ ശേഷം തുള്ളിമരുന്നും ചുമന്ന് ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് പഴയ കമ്പി പാലത്തിന് സമീപം എത്തി, തുടർന്ന് പാറക്കെട്ടുകൾ നിറഞ്ഞ കുറുവൻ പുഴയിലിറങ്ങി സാഹസികമായി മറുകരയിലെത്തി തുടർന്ന് 200 മീറ്ററോളം വീണ്ടും നടന്നാണ് കോളനിയിൽ എത്തിയത്.80 ഓളം പേരെ പരിശോധിച്ച് മരുന്നുകൾ നൽകി, 13 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നും നൽകി, ഹെൽത്ത് ഇൻസ്പെക്ടർ കെ.അരുൺകുമാർ, ഫാർമിസ്റ്റ് ശ്രീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി, വിനോദ് കുമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എം.പി.സുനു, പി.പ്രീജ, ബദൽ സ്ക്കൂൾ അധ്യാപിക മിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി, ഒരു കിലോ അരി വാങ്ങാൻ കിലോമീറ്റർ അകലെയുള്ള വെണ്ടേക്കും പൊയിലിൽ പോകണമെങ്കിൽ കുറുവൻ പുഴ ഇറങ്ങി കടക്കേണ്ട ഗതികേടിലാണ് ആദിവാസികൾConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.