മലപ്പുറം: നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്. ജില്ലയില്‍ 56 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ കേസുകളിലായി 74 പേരെ അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരത്തുകളില്‍ പ്രത്യേക പരിശോധനകള്‍ക്കു ശേഷം മാത്രമാണ് അവശ്യ യാത്രക്കാരെ കടത്തിവിടുന്നത്.
നിരോധനം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സംഘം ചേരുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വ്യാജ പ്രചരണം നടത്തിയതിനും ആരോഗ്യ ജാഗ്രത ലംഘിച്ച് പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനും ജില്ലയില്‍ 58 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 102 ആയി.