മലപ്പുറം: വഴിക്കടവില്‍ വളര്‍ത്ത് നായയെ തല നഷ്‌ടപ്പെട്ട നിലയില്‍ കണ്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊടപൊയ്‌കയിലെ ഒരു വീട്ടിലെ നായയാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രിയില്‍ വലിയ ശബ്‌ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയെ ചത്ത നിലയില്‍ കണ്ടത്. കാട്ടുപന്നിയെ വേട്ടയാടന്‍ കൊണിയെരുക്കി വച്ച പടക്കമോ അല്ലെങ്കില്‍ മറ്റ് സ്‌ഫോടക വസ്‌തുക്കളോ കടിച്ചതാകാമെന്ന സംശയമുണ്ട്. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.