ETV Bharat / state

നിലമ്പൂരില്‍ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു

15 ബ്രാന്‍റുകളിലെ 3000ത്തോളം വ്യാജ സിഗരറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്

നിലമ്പൂര്‍ പൊലീസ് റെയ്‌ഡ്  നിലമ്പൂർ സർക്കിൾ ഇൻസ്പെക്‌ടർ  സുനിൽ പുളിക്കല്‍  വ്യാജ സിഗരറ്റുകൾ  nilambur police raid  illegal cigarettes
നിലമ്പൂരില്‍ പൊലീസ് റെയ്‌ഡ്; 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു
author img

By

Published : Jan 25, 2020, 5:32 PM IST

മലപ്പുറം: നിലമ്പൂരിലെ പൊലീസ് റെയ്‌ഡിൽ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. നിലമ്പൂർ സർക്കിൾ ഇൻസ്പെക്‌ടർ സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിപ്പടി, വീട്ടിക്കുത്ത് റോഡ്, ചന്തക്കുന്ന് എന്നിവിടങ്ങളിലെ നാലോളം കടകളില്‍ നിന്നാണ് 15 ബ്രാന്‍റുകളിലെ 3000ത്തോളം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തത്.

നിലമ്പൂരില്‍ പൊലീസ് റെയ്‌ഡ്; 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു

നികുതി നൽകേണ്ടാത്തതിനാൽ വില കുറച്ച് വിൽക്കുന്ന വ്യാജ സിഗരറ്റുകൾ മലേഷ്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും കപ്പൽമാർഗമാണ് കേരളത്തിലേക്കെത്തിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്നും വ്യാജ സിഗരറ്റ് വിൽപന നടത്തിയ വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.

Intro:പോലീസ് റെയ്ഡിൽ,നിലമ്പൂരിൽ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു, പരിശോധന നടത്തിയത് നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേത്യത്വത്തിൽ, Body:പോലീസ് റെയ്ഡിൽ,നിലമ്പൂരിൽ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു, പരിശോധന നടത്തിയത് നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേത്യത്വത്തിൽ, നിലമ്പൂരിലെ ചില കടകളിൽ വ്യാജ സിഗററ്റുകൾ വ്യാപകമായി വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ശനിയാഴ്ച്ച 12 മണിയോടെ പരിശോധ തുടങ്ങിയത്.നിലമ്പൂർ കോടതിപ്പടി, വീട്ടിക്കുത്ത് റോഡ്, ചന്തക്കുന്നിലെ രണ്ട് കടകളിൽ ഉൾപ്പെടെ നാല് കടകളിൽ നിന്നാണ് 25000 രൂപയോളം വിലവരുന്ന സിഗററ്റുകൾ പിടിച്ചെടുത്തത്.15 ബ്രാൻറുകളിലായി 3000തോളം സിഗററ്റുകളാണ് പിടിച്ചെടുത്തത്, നികുതി നൽകേണ്ടത്തതിനാൽ വ്യാജ സിഗററ്റുകൾ വില കുറച്ചാണ് വിൽക്കുന്നത്. സാധാരണ സിഗററ്റു പാക്കറ്റുകളുടെ മുകളിൽ പതിക്കാറുള്ള ചിത്രങ്ങൾ അടക്കമുള്ള മുന്നറിയിപ്പുകൾ വ്യാജ സിഗററ്റ് പാക്കറ്റുകളിൽ ഇല്ല, പഴയ ചുരുട്ടു മോഡലിലുള്ള സിഗററ്റുകളും പിടിച്ചെടുത്തതിൽ ഉണ്ട്, കപ്പൽമാർഗ്ഗമാണ് മലേഷ്യയിൽ നിന്നും, ശ്രിലങ്കയിൽ നിന്നും വ്യാജ സിഗററ്റ് എത്തുന്നത്, മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ സിഗററ്റുകൾ എത്തിക്കുന്നത്, വ്യാജ സിഗററ്റുകളിൽ അവ നിർമ്മിക്കുന്ന തീയതി യോ, വർഷമോ ഇല്ലെന്നും, അംഗീകൃത സിഗറ്റ് പാക്കറ്റുകളിൽ നൽകാറുള്ള മുന്നറിയിപ്പു കളോ ഇല്ലെന്ന് സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു, വില കുറഞ്ഞ പുകയില ഉത്പന്നങ്ങളാണ് വ്യാജ സിഗററ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്, നിലമ്പൂരിൽ 4 കടകളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധഊർജിതമാക്കും, വിൽപ്പന നടത്തിയ വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു, സിഗററ്റ് ഉത്പന്നങ്ങൾക്ക് സർക്കാർ 73 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാൽ നികുതി നൽക്കാതെ വ്യാജ സിഗറ്റുകൾ വിലപ്പന നടത്തുന്നതിലൂടെ പ്രതിവർഷം 13,000 കോടി രൂപാ നഷ്ടമാകുന്നതായി കണ്ടെത്തിയിരുന്നു, പോലിസ്, എക്സൈസ്, ലീഗൽ മെട്രോളജി വിഭാഗം എന്നിവർക്കാണ്
Byt.നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ
Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.