മലപ്പുറം: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അഖിലേന്ത്യ സെക്രട്ടറി റൗഫിനെ അന്യായമായി ജയിലിലടച്ചെന്നാരോപിച്ച് നടത്തിയ ജിഎസ്ടി ഓഫീസ് മാർച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.
പരിക്കേറ്റ് വീണ മുൻ നിരയിലെ പ്രവർത്തകരെ സംരക്ഷിക്കാന്‍ ശ്രമിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശി . 20 വിദ്യാർഥികൾക്ക് പരിക്കേറ്റു . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല്പതോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.