മലപ്പുറം: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. കോട്ടയ്ക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. കോട്ടക്കലില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്‌റ്റ്.
പെണ്‍കുട്ടിയെ പല സമയങ്ങളിലായി വിവിധയിടങ്ങളിൽ ഒറ്റയ്ക്കൊറ്റക്കായി ഇവര്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂൾ അധികൃതർ കൗണ്‍സിലിങിന് വിധേയമാക്കി. കൗൺസിലിങ്ങില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, സ്‌റ്റേഷൻ ഇൻസ്പെക്ടർ എം.കെ ഷാജി, എസ്.ഐ കെ.എസ് പ്രിയൻ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കേസാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.