മലപ്പുറം: കൊവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി വഴിക്കടവ് ആനമറിയിലെ പൊലീസ് ചെക്ക്പോസ്റ്റ് സംസ്ഥാന അതിർത്തിയിലേക്ക് മാറ്റാൻ നീക്കം. ട്രോമ കെയറിന്‍റെ സഹായത്തോടെ അതിർത്തിയില്‍ ബാരിക്കേഡ് സ്ഥാപിച്ച് കഴിഞ്ഞു. ലോക്‌ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാടുകാണി ചുരം വഴി ഗതാഗതം വന്‍തോതില്‍ വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെക്ക്പോസ്റ്റ് അതിര്‍ത്തിയിലേക്ക് മാറ്റാന്‍ നീക്കം ആരംഭിച്ചത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ നാടുകാണി ചുരം വഴി കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നും കാല്‍നടയായി വരുന്ന ചിലര്‍ വഴിക്കടവിലെ ഗ്രാമങ്ങളിലത്തെുന്നതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. രഹസ്യപാതയിലൂടെ വെള്ളക്കട്ട, പുന്നക്കല്‍, ആനമറി പ്രദേശങ്ങളില്‍ ആളുകൾ എത്തുന്നതായാണ് സൂചന. ആനമറി ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് എക്സൈസ് ചെക്ക്പോസ്റ്റിന് സമീപമാണ് നിലവില്‍ ആരോഗ്യ, പൊലീസ് സംയുക്ത ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
ചെക്ക്പോസ്റ്റ് അതിര്‍ത്തിയിലേക്ക് മാറ്റുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യക്കുറവും യാത്രാപ്രശ്‌നവുമാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. മൂന്ന് ഷിഫ്റ്റുകളായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിസമയം രണ്ട് ഷിഫ്റ്റുകളായി കഴിഞ്ഞ ദിവസം മുതല്‍ ചുരുക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധന ആനമറിയില്‍ നിലനിര്‍ത്തി പൊലീസ് ചെക്ക്പോസ്റ്റ് അതിര്‍ത്തിയിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് അതിര്‍ത്തിയിലേക്ക് മാറ്റുന്നതോടെ കൂടുതല്‍ പൊലീസിനെ പരിശോധനക്ക് നിയോഗിക്കേണ്ടതായി വരും. കൂടുതല്‍ ചർച്ചകൾക്ക് ശേഷമെ ചെക്ക്പോസ്റ്റ് മാറ്റുന്നതില്‍ തീരുമാനം ഉണ്ടാകൂവെന്ന് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍ പറഞ്ഞു.