പ്രളയാനന്തര പുനർനിർമിതിക്ക് ആസൂത്രണ സമിതിയുടെ പ്രവർത്തനങ്ങൾ ഗുണകരമാകുമെന്ന് മുഖ്യമന്ത്രി.മലപ്പുറം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ച്നിലകളിലായി പ്രവർത്തിക്കുന്ന മന്ദിരം ജില്ല പ്ലാനിങ്ങ്സെക്രട്ടറിയേറ്റ് എന്നാണ് അറിയപ്പെടുക.സിവില്‍ സ്റ്റേഷന്‍ പോസ്റ്റോഫീസിന് സമീപം 11.04 കോടി രൂപ ചെലവില്‍ 43 സെന്‍റ്സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2010 ൽ മുൻമന്ത്രി പല്ലോളി മുഹമ്മദ് കുട്ടി ശില സ്ഥാപനം നടത്തിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഉന്നത -ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായി. എംപിപി.വി അബ്ദുല്‍ വഹാബ്, പി.ഉബൈദുള്ള എം.എല്‍.എ, കെഎന്‍എഖാദർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.