ETV Bharat / state

പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭ കക്ഷി നേതാവ് - pk-kunjalikutty-became-the-leader-of-legislative-assembly

എംകെ മുനീര്‍, കെപിഎ മജീദ്, പികെ ബഷീര്‍, എന്‍എ നെല്ലിക്കുന്ന് എന്നിവരാണ് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുന്ന മറ്റ് നേതാക്കൾ.

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടി ചുമതലയേൽക്കും  pk-kunjalikutty-became-the-leader-of-legislative-assembly  pk kunjalikutty
മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടി ചുമതലയേൽക്കും
author img

By

Published : May 7, 2021, 10:44 AM IST

മലപ്പുറം: മുസ്ലിം ലീഗിന്‍റെ നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതില്‍ മുസ്ലിം ലീഗ് മുഖ്യപങ്കാണ് നിര്‍വഹിച്ചതെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. മഞ്ചേശ്വരത്തും പാലക്കാടും അക്കൗണ്ട് തുറക്കാനുള്ള ബിജെപി നീക്കം മുസ്ലിം ലീഗിന്‍റെ കൃത്യമായ ഇടപെടലിലൂടെ തടയാന്‍ സാധിച്ചു എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് മികച്ച പ്രകടനം

ഇടത് തരംഗത്തിനിടയിലും മുസ്ലിം ലീഗ് മലപ്പുറം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴ് മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കൂടി. വള്ളിക്കുന്ന്, കോട്ടക്കല്‍, തിരൂരങ്ങാടി, ഏറനാട്, തിരൂര്‍, മങ്കട, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്. ഈ മണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാന്‍ സാധിച്ചു. യുഡിഎഫിന് തിരിച്ചടിയുണ്ടായപ്പോഴും മുസ്ലിം ലീഗിന് സ്വന്തം കോട്ടകള്‍ നിലനിര്‍ത്താന്‍ സാധിച്ചു.

എം.കെ മുനീര്‍ ഉപനേതാവ്

പാര്‍ട്ടി ആത്മ പരിശോധനയ്ക്കും തിരുത്തലുകള്‍ക്കും തയ്യാറാണ്. വസ്തുതകള്‍ കാണാതെ അതിശയോക്തി കലര്‍ത്തി പ്രതികരിക്കുന്നത് കാണുന്നു. വലിയ പ്രകടനം പാര്‍ട്ടി നടത്തി എന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ഭദ്രമായ പ്രകടനം നടത്തിയിട്ടുണ്ട്. ബിജെപി എല്ലാ തരത്തിലും ശക്തമായ പ്രചാരണമാണ് മഞ്ചേശ്വരത്ത് നടത്തിയത്. എന്നിട്ടും അത് പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ഇടി മുഹമ്മദ് ബഷീര്‍ യോഗത്തിന് ശേഷം പറഞ്ഞു. എംകെ മുനീര്‍ ഉപനേതാവും സെക്രട്ടറി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറര്‍ എന്‍എ നെല്ലിക്കുന്ന് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് നേതാക്കൾ.

കൂടുതൽ വായിക്കാന്‍: മലപ്പുറം കോട്ട കാത്ത് യുഡിഎഫ്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.