ETV Bharat / state

പെട്രോള്‍ വില വര്‍ധന; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൈവണ്ടി യാത്ര നടത്തി - സംസ്‌കാര സാഹിതി ചെയര്‍മാന്‍

സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൈവണ്ടി യാത്ര  പെട്രോള്‍ വില വര്‍ധന  petrol diesel hike  youth congress protest  സംസ്‌കാര സാഹിതി ചെയര്‍മാന്‍  ആര്യാടന്‍ ഷൗക്കത്ത്
പെട്രോള്‍ വില വര്‍ധന; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൈവണ്ടി യാത്ര നടത്തി
author img

By

Published : Jun 16, 2020, 3:17 PM IST

മലപ്പുറം: തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൈവണ്ടി യാത്ര സംഘടിപ്പിച്ചു. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രതീകാത്മകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈവണ്ടിയില്‍ ചങ്ങലയില്‍ ബന്ധിച്ചുനിര്‍ത്തി ടൗണിലൂടെ പ്രതിഷേധ യാത്ര നടത്തി. ശേഷം പരസ്യ വിചാരണയും നടത്തി. സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.

പെട്രോള്‍ വില വര്‍ധന; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൈവണ്ടി യാത്ര നടത്തി

ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് ക്രൂഡോയില്‍ വിലയാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ആനുപാതിക വിലക്കുറവ് ഉപഭോക്താവിന് നല്‍കാതെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വില കൂടുമ്പോള്‍ ഭാരം സഹിക്കുകയും വിലക്കുറവിന്‍റെ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരായി ഇന്ത്യന്‍ ജനത മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷാജഹാന്‍ പായിമ്പാടം അധ്യക്ഷത വഹിച്ചു. എ.ഗോപിനാഥ്, പാലോളി മെഹബൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.