1957 മുതല്‍ 2016 വരെ നടന്ന 14 തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ രണ്ടു തവണ സി.പി.ഐ സ്ഥാനാർഥികളും ഒരു തവണ സി.പി.എമ്മും 10 തവണ മുസ്‌ലീം ലീഗ് സ്ഥാനാർഥികളും ജയിച്ച മണ്ഡലമാണ് പെരിന്തല്‍മണ്ണ. നാലകത്ത് സൂപ്പി ആറ് തവണ ഇവിടെ നിന്നും വിജയിച്ചു നിയമസഭയിൽ എത്തുകയും മന്ത്രിയുമായി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, ആലിപ്പറമ്പ്, എലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം.
മണ്ഡലത്തിന്‍റെ ചരിത്രം
1957 മുതല്‍ 2016 വരെ നടന്ന 14 തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ പത്ത് തവണയാണ് മണ്ഡലം മുസ്‌ലീം ലീഗിന് ഒപ്പം നിന്നത്. 1957, 1960 കളിൽ സിപിഐ സ്ഥാനാർഥികളെയും 1967, 2006 വർഷങ്ങളിൽ സിപിഎം സ്ഥാനാർഥികളെയും പെരിന്തൽമണ്ണ നിയമസഭയിൽ എത്തിച്ചു. മുൻ മന്ത്രി നാലകത്ത് സൂപ്പി ആറ് തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
2006ൽ മണ്ഡലം ലീഗിൽ നിന്ന് സിപിഎം പിടിച്ചെടുത്തു. ഹമീദ് മാസ്‌റ്ററെ 14003 വോട്ടുകൾക്ക് തോൽപിച്ച് വി.ശശികുമാർ മണ്ഡലം പിടിച്ചു. എന്നാൽ 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 9589 ആയിരുന്നു ഭൂരിപക്ഷം. എന്നാൽ 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിൽ ഒന്നായ 579 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് നിയമസഭാമണ്ഡലം.
2019 ലെ വോട്ടർ പട്ടിക പ്രകാരം 2,03784 വോട്ടർമാരാണുള്ളത്. 1,00184 പുരുഷൻമാരും 103599 സ്‌ത്രീ വോട്ടർമാരുമാണ് ഈ നിയോജകമണ്ഡലത്തിലുളളത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
81.03 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 9,589 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎ ആയിരുന്ന വി ശശികുമാറിനെ തോൽപിച്ച് മഞ്ഞളാംകുഴി അലി മണ്ഡലം ലീഗിനു വേണ്ടി തിരിച്ചു പിടിച്ചു. മഞ്ഞളാംകുഴി അലിക്ക് 69730(52.14%) വോട്ടും,സിപിഎം സ്ഥാനാർഥി വി.ശിവകുമാറിന് 60,141(44.97%) വോട്ടും, ബിജെപി സ്ഥാനാർഥി സി.കെ കുഞ്ഞിമുഹമ്മദിന് 1989(1.49%) വോട്ടും ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് 2016
![perithalmanna assembly പെരിന്തൽമണ്ണ മുസ്‌ലീം ലീഗ് മലപ്പുറം ലോക് സഭ kerala election kerala assembly election](https://etvbharatimages.akamaized.net/etvbharat/prod-images/perinthalmanna-2016-gfx_0803newsroom_1615205387_268.png)
77.66 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 579 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മഞ്ഞളാംകുഴി അലി മണ്ഡലം നിലനിർത്തി. മഞ്ഞളാംകുഴി അലിക്ക് 70,990 (46.89%) വോട്ടും സിപിഎം സ്ഥാനാർഥി വി.ശശികുമാറിന് 70,411(46.50%) വോട്ടും ബിജെപി സ്ഥാനാർഥി എം.കെ അനിൽകുമാറിന് 5917 (3.91%) വോട്ടും ലഭിച്ചു.
![perithalmanna assembly പെരിന്തൽമണ്ണ മുസ്‌ലീം ലീഗ് മലപ്പുറം ലോക് സഭ kerala election kerala assembly election](https://etvbharatimages.akamaized.net/etvbharat/prod-images/10923030_perithalamanna.jpg)
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
ഒരു നഗരസഭയും ആറ് പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുളളത്.
![perithalmanna assembly പെരിന്തൽമണ്ണ മുസ്‌ലീം ലീഗ് മലപ്പുറം ലോക് സഭ kerala election kerala assembly election](https://etvbharatimages.akamaized.net/etvbharat/prod-images/perinthalmanna-lsg-gfx_0803newsroom_1615205387_295.png)
പെരിന്തൽമണ്ണ നഗരസഭ എൽഡിഎഫ്
എലംകുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ്
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൽഡിഎഫ്
താഴേക്കോട് ഗ്രാമപഞ്ചായത്ത് എൽഡിഎഫ്
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ്
മേലാറ്റൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ്
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് യുഡിഎഫ്