മലപ്പുറം: മലപ്പുറത്ത് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യന്‍റെ രാജി. സത്യന്‍റെ ശബ്ദത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചില സന്ദേശങ്ങള്‍ പ്രചരിച്ചിരിന്നു. ഇത് തന്‍റേതല്ലെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രമമായി ശത്രുക്കള്‍ നിര്‍മ്മിച്ചതാണെന്നുമാണ് സത്യന്‍റെ വാദം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടി സത്യന്‍ പറയുന്നു. സത്യം തെളിയും വരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നാണ് സത്യന്‍ പറയുന്നത്.
മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു - സമൂഹ മാധ്യമങ്ങളിലൂടെ
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുത തെളിയുന്നത് വരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നുവെന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: മലപ്പുറത്ത് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യന്‍റെ രാജി. സത്യന്‍റെ ശബ്ദത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചില സന്ദേശങ്ങള്‍ പ്രചരിച്ചിരിന്നു. ഇത് തന്‍റേതല്ലെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രമമായി ശത്രുക്കള്‍ നിര്‍മ്മിച്ചതാണെന്നുമാണ് സത്യന്‍റെ വാദം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടി സത്യന്‍ പറയുന്നു. സത്യം തെളിയും വരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നാണ് സത്യന്‍ പറയുന്നത്.
*നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ രാജി വച്ചു*
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി ടി സത്യൻ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യം വച്ച് എതിരാളികൾ തന്നെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഫലമായിട്ടാണ് വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വ്യാജമായി നിർമിക്കുകയും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുകയും ചെയ്തു. എനെക്കുറിച്ച് ത്തക്ഷേപകരമായ തെറ്റായ വിവരം എന്റെ ശബ്ദത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ന് ആരേയും ഏതുവിധയേനെയും അപകീർത്തിപ്പെടുത്താൻ കഴിയും. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ച് കട്ട് പേസ്റ്റ് ചെയ്ത് തോന്നും പോലെ ഉപയോപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ആരോപങ്ങളും പ്രചരണങ്ങളും നിഷേധിക്കുന്നു. അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ചങ്ങരംകുളം സി ഐക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ വസ്തുത പുറത്തു കൊണ്ടുവരുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവക്കുന്നതെന്ന് ടി സത്യൻ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ രാജിക്കത്ത് ടി സത്യൻ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
Conclusion: