ETV Bharat / state

വിവാഹചടങ്ങ് ചുരുക്കി; ബാക്കി തുക നിര്‍ധന കുടുംബത്തിന് നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ് - Wedding ceremony

തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായ പി കുമാരനാണ് മകൻ സുധീപിന്‍റെ വിവാഹ ചെലവ് ചുരുക്കി നടത്തിയത്.

വിവാഹ ചെലവ് ചുരുക്കി  നിര്‍ധനരെ സഹായിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്  പി കുമാരന്‍  തൃപ്രങ്ങോട് പഞ്ചായത്ത്  panchayat-president  Wedding ceremony  P Kumaran
വിവാഹചടങ്ങ് ചുരക്കി; മിച്ചം വന്ന തുക നിര്‍ധന കുടുംബത്തിന് നല്‍ക പഞ്ചായത്ത് പ്രസിഡന്‍റ്
author img

By

Published : Aug 23, 2020, 10:43 PM IST

മലപ്പുറം: മകന്‍റെ വിവാഹ ചടങ്ങിനായി നീക്കിവച്ച തുകകൊണ്ട് നിർധന കുടുംബത്തിന് വീടുവെക്കാന്‍ ഭൂമി വാങ്ങി നൽകി പഞ്ചായത്ത് പ്രസിഡന്‍റ്. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായ പി കുമാരനാണ് മകൻ സുധീപിന്‍റെ വിവാഹ ചെലവ് ചുരുക്കി നടത്തിയത്. മിച്ചം വന്ന തുക കൈമലശ്ശേരിയിലെ നിർധന കുടുംബത്തിന് ഭൂമി വാങ്ങാൻ ഉപയോഗിക്കുകയായിരുന്നു. 25 വർഷങ്ങമായി വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് മൂന്ന് സെന്‍റ് ഭൂമി സൗജന്യമായി നൽകുകയായിരുന്നു.

വിവാഹച്ചടങ്ങ് ചുരുക്കി

കുമാരന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ വധൂവരൻമാരായ സുധീപും ലക്ഷ്മിയും ചേർന്ന് കുടുംബത്തിന് കൈമാറി. ചടങ്ങിൽ സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ, കെ നാരായണൻ കെ മുഹമ്മദ് ഫിറോസ്, പി മുനീർ ലോക്കൽ സെക്രട്ടറി സി.ഹരിദാസൻ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.