മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗിനെ ഇടതുപാളയത്തിലെത്തിക്കുവാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വകതാവ് സന്ദീപ് വാര്യർ. പെരിന്തൽമണ്ണയിൽ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളും തമ്മിൽ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സ്വർണ കള്ളക്കടത്ത് കേസിൽ ശക്തമായ അന്വേഷണം നടക്കുന്നത് കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉള്ളതുകൊണ്ടാണ്. വിശ്വാസികളുടെ മനസിലെ മുറിവുണങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ കാരണക്കാരായവർ ശിക്ഷയനുഭവിക്കുന്നത് നാം കണ്ടു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അവസാനം കേരളത്തിൽ എൻഡിഎയ്ക്ക് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.