ETV Bharat / state

ഒ വി വിജയന്‍ അനുസ്മരണ പ്രഭാഷണം ശനിയാഴ്ച - സ്മൃതിവനം

എന്‍റെ വിദ്യാലയം എഴുത്തോർമകൾ എന്ന പേരില്‍ കോട്ടക്കൽ ഗവ രാജാസ് ഹയർ സെക്കന്‍ററി സ്കൂളിലാണ് ചടങ്ങുകൾ

സ്മൃതിവനം പൈതൃകസ്വത്തായി നിലനിർത്തണമെന്നാവശ്യം ശക്തമാകുന്നു
author img

By

Published : Jul 4, 2019, 10:46 PM IST

മലപ്പുറം: ഒവി വിജയന്‍ അനുസ്മരണ പ്രഭാഷണം ശനിയാഴ്ച കോട്ടക്കൽ ഗവ രാജാസ് ഹയർ സെക്കന്‍ററി സ്കൂളിൽ നടക്കും. സ്കൂൾ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന സാഹിത്യ സമ്മേളനത്തിലാണ് അനുസ്മരണ പ്രഭാഷണം. എന്‍റെ വിദ്യാലയം എഴുത്തോർമകൾ എന്ന പേരിലാണ് ചടങ്ങുകൾ നടക്കുന്നത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാരംഗം കൺവീനർ എ കെ സുധാകരൻ പറഞ്ഞു. ഒ വി വിജയന്‍റെ ചുമർചിത്രമടക്കമുള്ള സ്മൃതിവനം സംസ്ഥാനത്ത് കോട്ടക്കൽ രാജാസ് സ്കൂൾ വളപ്പിൽ മാത്രമാണുള്ളത്. ഇത് പൈതൃകസ്വത്തായി നിലനിർത്തണമെന്നാവശ്യം ശക്തമാണ്.

Intro:മലപ്പുറം,,ഇതിഹാസം ഒ.വി.വിജയന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കൻററി സ്കൂളിൽ നിർമ്മിച്ച സ്മൃതിവനം പൈതൃകസ്വത്തായി നിലനിർത്തണമെന്നാവശ്യം ശക്തമാകുന്നു. ഒ.വി.വിജയന്റെ ചുമർച്ചിത്രമടക്കമുള്ള സ്മൃതി വനം സംസ്ഥാനത്ത് കോട്ടക്കൽ രാജാസ് സ്കൂൾ വളപ്പിൽ മാത്രമാണുള്ളത്.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച  സാഹിത്യ സമ്മേളനത്തിൽ ഒ.വി വിജയൻ അനുസ്മരണ പ്രഭാഷണമടക്കമുള്ള പരിപാടികൾ നടക്കും.

Body:ഇതിഹാസത്തിന്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കി രാജാങ്കണം

Conclusion:1941-42 കാലയളവിൽ രാജാസിലെ സെക്കൻറ് ഫോറം വിദ്യാർത്ഥികൂടിയായിരുന്നു ഒ.വി വിജയൻ. തുടർന്നാണ്സാഹിത്യ കുലപതിക്ക് വിദ്യാർത്ഥികളുടെ പ്രണാമമെന്ന നിലയിൽ   അദ്ദേഹത്തിന്റെ  ചുമർചിത്രo നിർമ്മിച്ചത്.ഒപ്പം എഴുത്തുകാരന്റെ വിശ്വവിഖ്യാതമായ ,ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളടക്കമുള്ള സ്മൃതിവനവും രാജാങ്കണത്തിൽ പിറവിയെടുത്തു.സ്കൂൾ കവാടത്തിനു സമീപം അഞ്ച് സെന്റ് ഭൂമിയിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വിദ്യാരംഗം വേദിയായിരുന്നു   നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തിയായതോടെ എല്ലാവർഷവും വിജയൻ അനുസ്മരണവും കൂടാതെ പഠന പാഠ്യേതര വിഷയങ്ങൾക്കും, മറ്റു സംസ്ക്കാരിക ചടങ്ങുകൾക്കുമായി  സ്മൃതിവനം മാറി.

Byte

ഇന്ത്യ നൂർ ബാലകൃഷ്ണൻ

  ഇന്ത്യ നൂർ ബാലകൃഷ്ണനായിരുന്നു ശിൽപ്പി. സംസ്ഥാനത്ത് ഇതിഹാസത്തിന്റെ പേരിൽ കോട്ടക്കൽ മാത്രമാണ് ഇത്തരമൊരു സൃഷ്ടിയുള്ളുവെന്നും, അതിനാൽ തന്നെ പൈതൃകമായി നിലനിർത്താൻ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടൽ വേണമെന്നും അദ് ദേഹം പറയുന്നു.ഓർമ്മകൾ പങ്കുവെക്കാൻ സ്മൃതി വനത്തിൽ  ഒത്തുകൂടാറുള്ള വിദ്യാർത്ഥികൾ ഇത്തവണ കൂടുതൽ ആവേശത്തിലാണ്. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച  സാഹിത്യ സമ്മേളനത്തിൽ വി വിജയൻ അനുസ്മരണ പ്രഭാഷണമടക്കമുള്ള പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.എന്റെ വിദ്യാലയം എഴുത്തോർമകൾ എന്ന പേരിലാണ് ചടങ്ങുകൾ.കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണ നാണ് ഉദ്ഘാടകൻ.സാഹിത്യ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാരംഗം കൺവീനർ എ.കെ സുധാകരൻ പറഞ്ഞു. ഒരു പാട് മഹാരഥന്മാർ പഠിച്ചിറങ്ങിയ രാജാങ്കണം ഒരിക്കൽ കൂടി എഴുത്തുകാരന്മാരുടെയും കവികളുടേയും സംഗമ വേദിയായി മാറുമ്പോൾ ഇതിഹാസത്തിന്റെ ഓർമ്മകൾ അവർക്ക് കൂടുതൽ പ്രചോദനമേകും. ആ പ്രചോദനം സ്മൃതിവനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും പ്രകാശമേകട്ടെ.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.