മലപ്പുറം: രാജ്യമൊന്നാകെ ലോക്ക് ഡൗണിലേക്ക് മാറിയതോടെ ജോലിയും കൂലിയുമില്ലാതെ മേഖലയിലെ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. എടക്കര, വഴിക്കടവ്, പോത്തുകല്‍, മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വാടക ക്വാര്‍ട്ടേഴ്‌സുകളിലും വീടുകളിലും കഴിയുന്ന ഇവര്‍ അന്നന്നത്തെ വിശപ്പടക്കാന്‍ വകയില്ലാതെ ബുദ്ധിമുട്ടുകയാണ് .
ജോലിയില്ലാത്തതിനാല്‍ തന്നെ സ്വന്തക്കാരോടൊപ്പം നാട്ടില്‍ കഴിയണമെന്ന ആഗ്രഹവും ഇവര്‍ക്കുണ്ട്. എന്നാല്‍ യാത്രാ നിരോധനമുള്ളതിനാല്‍ സ്വന്തം നാട്ടിലേക്കുള്ള മടക്കവും അനിശ്ചിതതിലായി . ഇവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.