ETV Bharat / state

ഓപ്പറേഷന്‍ പി- ഹണ്ട്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ - പൊലീസ് റെയ്‌ഡ്

താമരശേരിയില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്ന പ്രതി പത്ത് ദിവസം മുമ്പാണ് നിലമ്പൂരിലെത്തിയത്.

ഓപ്പറേഷന്‍ പി ഹണ്ട്  Operation P Hunt  Operation P Hunt; West Bengal native arrested  ഓപ്പറേഷന്‍ പി ഹണ്ട്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ  നഗ്‌നചിത്രങ്ങള്‍  സമൂഹ മാധ്യമങ്ങള്‍  പൊലീസ് റെയ്‌ഡ്  Police raid
ഓപ്പറേഷന്‍ പി- ഹണ്ട്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ
author img

By

Published : Jun 6, 2021, 9:45 PM IST

മലപ്പുറം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ പി- ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ എസ്.കെ രാഹുലിനെയാണ് നിലമ്പൂര്‍ സി.ഐ എംഎസ് ഫൈസലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയതത്.

ALSO READ: ഹൈദരാബാദ് വിമാനത്താവളത്തിൽ 78 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

താമരശേരിയില്‍ നിര്‍മ്മാണ തൊഴില്‍ നടത്തി വന്നിരുന്ന ഇയാള്‍ പത്ത് ദിവസം മുമ്പാണ് നിലമ്പൂരിലെത്തി മുക്കട്ടയില്‍ താമസമാക്കിയത്. പി- ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് റെയ്‌ഡ് നടത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിലമ്പൂരിലും പരിശോധന നടത്തിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. എസ്.ഐ കെഎസ് സൂരജ്, സി.പി.ഒമാരായ രാജീവ് കൊളപ്പാട്, കെവി മുരളീ കൃഷ്‌ണ, സി.പി.ഒമാരായ സജിത, രാജേഷ്, രമേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.