ETV Bharat / state

മലപ്പുറത്ത് നിരോധനാജ്ഞ - നാളെ മുതല്‍ ഡിസംബര്‍ 22 വരെ

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായാണ് നിരോധനാജ്ഞ.

one week prohibitory order malappuram  മലപ്പുറത്ത് നിരോധനാജ്ഞ  നാളെ മുതല്‍ ഡിസംബര്‍ 22 വരെ  കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
മലപ്പുറത്ത് നിരോധനാജ്ഞ
author img

By

Published : Dec 15, 2020, 9:50 PM IST

മലപ്പുറം: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്‌ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

പകല്‍സമയത്തെ വിജയാഹ്ളാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ളാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.