ETV Bharat / state

കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി - Drinking Water Scheme

കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്  സമഗ്ര കുടിവെള്ള പദ്ധതി  വേങ്ങര കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്  Drinking Water Scheme  kannamangalam
കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി
author img

By

Published : Dec 22, 2019, 11:16 PM IST

Updated : Dec 22, 2019, 11:38 PM IST

മലപ്പുറം: വേങ്ങര കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി. ശുദ്ധജലവും നല്ല ഭക്ഷണവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമായെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ വികസനം പൂര്‍ത്തിയാകൂവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി ജലസംഭരണികള്‍ അത്യാവശ്യമാണെന്നും അതിന് വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 24.74 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.

Intro:kl-mpm-k krishnakutti pkgBody:
മലപ്പുറ വേങ്ങര കണ്ണമഗലം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ സ്വപ്ന പദ്ധതിയായ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. ശുദ്ധമായ കുടിവെള്ളം ലഭിക്കുകയെന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും കുടിക്കാനുള്ള ശുദ്ധജലവും കഴിക്കാന്‍ നല്ല ഭക്ഷണവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമായെന്ന് ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ വികസനം പൂര്‍ത്തിയാകൂവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

ബെെറ്റ്

ജില്ലയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി ജലസംഭരണികള്‍ അത്യാവശ്യമാണെന്നും അതിന് വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 24.74 കോടി രൂപ ചെലവിലാണ് കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യയമാക്കിയത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ് , കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, ജനപ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Conclusion:ഇടിവി ഭാരത് മലപ്പുറം
Last Updated : Dec 22, 2019, 11:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.