മലപ്പുറം: ജില്ലയില്‍ കൊവിക് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇത്തവണ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുട്ടികളെ എഴുത്തിനിരുത്തില്ല. നവരാത്രി ആഘോഷങ്ങളും ഒഴിവാക്കി. കുഞ്ഞുനാവില്‍ അറിവിന്‍റെ മധുരം പകരാന്‍ വിദ്യാരംഭത്തിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗുരുക്കന്മാരും ഉണ്ടാകില്ല. ഫെബ്രുവരിയിലെ തുഞ്ചന്‍ ഉത്സവത്തിന് കൊടിയിറങ്ങിയതോടെ നിശ്ചലമായതാണ് തുഞ്ചൻ പറമ്പ്.
ചടങ്ങ് ഒഴിവാക്കിയെങ്കിലും ഓണ്‍ലൈനായി തുഞ്ചന്‍ സ്‌മാകര ട്രസ്റ്റ് ചെയര്‍മാൻ എംടി വാസുദേവന്‍ നായർ വിദ്യാരംഭ പ്രഭാഷണം നടത്തും. വീടുകളിലിരുന്ന് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കാം. ഒപ്പം സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമ കീര്‍ത്തനവും തപാല്‍ വഴി അയച്ചു നല്‍കും. കൊവിഡ് പശ്ചാത്തലത്തില്‍ തുഞ്ചന്‍ പറമ്പിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്.