ETV Bharat / state

ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന്‌ ആരോപണം - chungathara

ദിനം പ്രതി 300 ലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ശൂന്യമാണ്. വാഹന സൗകര്യമില്ലാത്തതിന്‍റെ പേരിൽ മാത്രം രോഗികൾ ആശുപത്രിയില്‍ എത്തുന്നില്ല.

ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന്‌ ആരോപണം  chungathara  latest malappuram
ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന്‌ ആരോപണം
author img

By

Published : Feb 6, 2020, 5:00 AM IST

മലപ്പുറം: ചുങ്കത്തറ കോട്ടേപാടം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന്‌ ആരോപണം. ചുങ്കത്തറ ടൗണിൽ നിന്നും ആശുപത്രിയിലെത്തണമെങ്കിൽ 50 രൂപ ഓട്ടോക്ക് നൽകണം. വിവിധ സ്ഥലങ്ങളിൽ നിന്നും ബസുകൾ കയറി മാമ്പൊയിൽ, പാലുണ്ട, പഞ്ചായത്ത്പടി എന്നിവിടങ്ങളിലുള്ളവർക്ക് ഓട്ടോ പിടിച്ചു വേണം ആശുപത്രിയിലെത്താൻ. പോക്ക് വരവിനായി 100 രൂപ ഓട്ടോക്കു മാത്രമായി മുടക്കാൻ സാധാരണക്കാർക്കാവില്ല. ദിനം പ്രതി 300 ലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിൽസ തേടിയെത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ശൂന്യമാണ്. ജീവനക്കാരുടെയും ഡോക്ടർമാരുടേയും അഭാവമാണ്‌ കാരണം.

ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന്‌ ആരോപണം

ചുങ്കത്തറ , എടക്കര ടൗണുകളിൽ നിന്നും ഉൾ ഗ്രാമങ്ങളിലേക്ക് നിരവധി മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകൾ സമയക്രമം പാലിക്കുന്നതിന്‍റെ ഭാഗമായി ഇരു ടൗണുകളിലും ഏറെ നേരം നിർത്തിയിടുക പതിവാണ്. ഈ സമയത്ത് കോട്ടേപ്പാടം ആശുപത്രിയിലേക്ക് ട്രിപ്പ് റൂട്ട് അനുവദിച്ചാൽ ആയിരകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും സഹായമാകും. സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ യഥാർത്ഥ ഗുണവശം നാട്ടുകാർക്ക് ലഭ്യമാകണമെങ്കിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയേ വഴിയുള്ളൂ എന്ന് സാമൂഹിക പൊതു പ്രവർത്തകനായ കോട്ടേപാടം അനിൽകുമാർ പറഞ്ഞു. പി വി അൻവർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ പി.പി സുഗുതൻ, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത്‌ അധികാരികൾ തുടങ്ങിയവര്‍ക്ക്‌ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Intro:യാത്രാ സംവിധാനമൊരുക്കാതെ അധികൃതർ; ചുങ്കത്തറയിൽ രോഗികളുടെ ദുരിതത്തിനിനിയും അറുതിയായില്ല.Body:യാത്രാ സംവിധാനമൊരുക്കാതെ അധികൃതർ; ചുങ്കത്തറയിൽ രോഗികളുടെ ദുരിതത്തിനിനിയും അറുതിയായില്ല.

യാത്രാ സംവിധാനമൊരുക്കാതെ അധികൃതർ.രോഗികളുടെ ദുരിതം തുടരുന്നു. ചുങ്കത്തറ കോട്ടേപാടം സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണീ ദുർഗതി.

കിടത്തി ചികിൽസക്കാവശ്യമായ എല്ലാ സംവിധാനങ്ങളൊരുക്കിയിട്ടും വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ മാത്രം രോഗികൾ ആശുപത്രിയെ കയ്യൊഴിയുകയാണ്. ആശുപത്രിയുടെ സമീപത്ത് അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റേയും പ്രവർത്തനത്തിന് വാഹനങ്ങളുടെ അഭാവം ഭീഷണിയാണ്.

ചുങ്കത്തറ ടൗണിൽ നിന്നും ആശുപത്രിയിലെത്തണമെങ്കിൽ 50 രൂപപ ഓട്ടോക്ക് നൽകണം. വിവിധ സ്ഥലങ്ങളിൽ നിന്നും ബസുകൾ കയറി മാമ്പൊയിൽ, പാലുണ്ട, പഞ്ചായത്ത്പടി എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഓട്ടോ പിടിച്ചു വേണം ആശുപത്രിയിലെത്താൻ. ഇരുവശത്തേക്കുമായി 100 രൂപ ഓട്ടോക്കു മാത്രമായി മുടക്കാൻ സാധാരണക്കാർക്കാവില്ല.ദിനം പ്രതി 300 ലധികം രോഗികൾ ഒ പി വിഭാഗത്തിൽ ചികിൽസ തേടിയെത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ശൂന്യമാണ്. ജീവനക്കാരുടെയും ഡോക്ടർമാരുടേയും അഭാവം ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുച്ചൂടും മുട്ടിച്ചു.

ചുങ്കത്തറ , എടക്കര ടൗണുകളിൽ നിന്നും ഉൾ ഗ്രാമങ്ങളിലേക്ക് നിരവധി മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകൾ സമയക്രമം പാലിക്കുന്നതിന്റെ ഭാഗമായി ഇരു ടൗണുകളിലും ഏറെ നേരം നിർത്തിയിടുക പതിവാണ്. ഈ സമയം കോട്ടേപ്പാടം ആശുപത്രിയിലേക്ക് ട്രിപ്പ് റൂട്ട് അനുവദിച്ചാൽ ആയിരകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും അനുഗ്രഹമാകും.സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ യഥാർത്ഥ ഗുണവശം നാട്ടുകാർക്ക് ലഭ്യമാകണമെങ്കിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയേ വഴിയുള്ളൂ എന്ന് സാമൂഹിക പൊതു പ്രവർത്തകനായ കോട്ടേപാടം അനിൽകുമാർ പറയുന്നു.

ഈ വിവരം കാണിച്ച് പി വി അൻവർ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി സുഗുതൻ, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്തധികാരികൾ തുടങ്ങി ബന്ധപ്പെട്ട മുഴുവൻ പേർക്കും അപേക്ഷ നൽകിയിരുന്നു.എന്നാൽ വർഷങ്ങളായി നടപടിയേതുമില്ല.

കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിട്ടും ആശുപത്രിയിലേക്ക് യാത്രാ സംവിധാനം ഇല്ല എന്ന ഒറ്റക്കാരണത്താലാണ് കിടത്തി ചികിത്സ ആരംഭിക്കാത്തതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
രോഗികളെത്തുന്നില്ല കാരണം മറയാക്കി ജീവനക്കാരും അധികൃതരും ഒത്തുകളിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.
Byt. നാട്ടുകാരൻConclusion:Etv

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.