മലപ്പുറം:അമ്പുമല ആദിവാസി കോളനിയിലെ പാലം തകർന്നിട്ട് ഒരു വർഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ. താത്ക്കാലികമായി നിർമിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പന്തീരായിരം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുറുവൻ പുഴയിലുണ്ടായ മലവെള്ളപാച്ചിലിലാണ് കമ്പിപ്പാലം തകർന്നത്. 2004ൽ ഗ്രാമ പഞ്ചായത്ത് നിർമിച്ച പാലം പുനർനിർമിക്കാൻ അധികൃതരെ സമീപിച്ചിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം പാലം ഇല്ലാത്തത് ആരോഗ്യ വകുപ്പ് ജീവനക്കാരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാലിയാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ് ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ താത്ക്കാലിക പാലത്തിലൂടെ സാഹസികമായയാണ് കോളനിയിലെത്തിയത്. അടിയന്തരമായി പാലം നിർമിച്ചില്ലെങ്കിൽ അപകടമുണ്ടാകാമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു
അമ്പുമല ആദിവാസി കോളനിയിൽ പാലം തകർന്നിട്ട് ഒരു വർഷം; ദുരിതമൊഴിയാതെ നാട്ടുകാർ - അമ്പുമല ആദിവാസി കോളനിയിൽ പാലം തകർന്നു
താത്ക്കാലികമായി നിർമിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്.
മലപ്പുറം:അമ്പുമല ആദിവാസി കോളനിയിലെ പാലം തകർന്നിട്ട് ഒരു വർഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ. താത്ക്കാലികമായി നിർമിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പന്തീരായിരം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുറുവൻ പുഴയിലുണ്ടായ മലവെള്ളപാച്ചിലിലാണ് കമ്പിപ്പാലം തകർന്നത്. 2004ൽ ഗ്രാമ പഞ്ചായത്ത് നിർമിച്ച പാലം പുനർനിർമിക്കാൻ അധികൃതരെ സമീപിച്ചിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം പാലം ഇല്ലാത്തത് ആരോഗ്യ വകുപ്പ് ജീവനക്കാരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാലിയാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ് ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ താത്ക്കാലിക പാലത്തിലൂടെ സാഹസികമായയാണ് കോളനിയിലെത്തിയത്. അടിയന്തരമായി പാലം നിർമിച്ചില്ലെങ്കിൽ അപകടമുണ്ടാകാമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു
അമ്പുമല ആദിവാസി കോളനിയിലെ കമ്പി പാലം തകർന്നിട്ട് ഒരു വർഷം നടപടിഇല്ലാതെ അധികൃതർ, ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതിമാസ മെഡിക്കൽ ക്യാമ്പിന് പോകുന്നത്, താൽകാലികമായി നിർമ്മിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ച്, കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പന്തീരായിരം ഉൾവനത്തിൽ വ്യാപകമായുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുറുവൻ പുഴയിലുണ്ടായ മലവെള്ളപാച്ചിലിലാണ്, അമ്പുമല കോളനിക്ക് സമീപം കുറവൻ പുഴക്ക് കുറുകെ 2004ൽ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച കമ്പി പാലം തകർന്നത്, ഇതോടെ കോളനിയിലെ 26 കുടു:ബങ്ങൾ പന്തീരായിരം ഉൾവനത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്, ഇതെ തുടർന്ന് നിരവധി തവണ ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെട്ടിട്ടും തകർന്ന കമ്പിപാലത്തിന് പകരം ഇതുവരെ പുതിയ പാലം നിർമ്മിച്ചിട്ടില്ല, താൽക്കാലികമായി നിർമ്മിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് ആദിവാസികൾ പുറം ലോകത്തേക്ക് എത്തുന്നത്, പാലം ഇല്ലാത്തത് ആരോഗ്യ വകുപ്പ് ജീവനക്കാരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ചാലിയാർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ് ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ പാലത്തിലൂടെ സാഹസികമായ അക്കരെ കടന്ന് കോളനിയിലെത്തിയത്.ആദിവാസി ക്ഷേമം പ്രസംഗിക്കുന്ന അധികൃതരോ, ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വകുപ്പോ, ഗ്രാമ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞു നോക്കുന്നില്ല, താൽക്കാലികമായി നിർമ്മിച്ച മുളം പാലത്തിന് അടിയിലൂടെ കലി തുള്ളി ഒഴുകുന്ന കുറവൻ പുഴയുടെ കാഴ്ച്ച ഭീതിജനകമാണ്, അടിയന്തരമായി കമ്പി പാലമെങ്കിലും നിർമ്മിച്ചില്ലെക്കിൽ ഏതു സമയവും ഇവിടെ അപകട സാധ്യത നിലനിൽക്കുകയാണ്
Conclusion:
TAGGED:
അമ്പുമല ആദിവാസി കോളനി