ETV Bharat / state

നിലമ്പൂരില്‍ 25 വയസുകാരിക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്തമാക്കാൻ നീക്കം - kerala dengue updates

ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നു.

കേരളത്തില്‍ ഡെങ്കിപ്പനി വാർത്ത  നിലമ്പൂർ ഡെങ്കിപ്പനി വാർത്ത  nilambur dengue news  kerala dengue updates  malappuram dengue news
നിലമ്പൂരില്‍ 25 വയസുകാരിക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്തമാക്കാൻ നീക്കം
author img

By

Published : Jun 10, 2020, 12:21 PM IST

മലപ്പുറം: കൊവിഡിന് പിന്നാലെ മലപ്പുറത്ത് ഡെങ്കിപ്പനി ഭീതിയും. നിലമ്പൂർ മണലോടിയില്‍ 25 വയസുകാരിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വഴിക്കടവില്‍ നിന്നാണ് ഇവർ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉറവിടം വ്യക്തമായിട്ടില്ല.

പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ ഡെങ്കിപ്പനി അപകടകരമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ മണലോടി അങ്കണവാടിയില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നു. നിലമ്പൂരില്‍ തോട്ടം മേഖല കൂടുതലായതിനാല്‍ ടാപ്പിങ് ഇല്ലാത്ത സമയത്ത് തോട്ടം ഉടമകൾ ചിരട്ടകൾ കമഴ്ത്തി വയ്ക്കണമെന്ന് ചുങ്കത്തറ സിഎച്ച്സി ഹെല്‍ത്ത് ഇൻസ്പെക്ടർ പി.ശബരീശൻ പറഞ്ഞു. വീടുകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തണം. ഒരിക്കല്‍ രോഗം വന്നവർക്ക് വീണ്ടും വന്നാല്‍ അപകട സാധ്യത വർധിക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ കരുതല്‍ ഉണ്ടാകണമെന്നും ഹെല്‍ത്ത് ഇൻസ്പെക്ടർ പറഞ്ഞു.

നിലമ്പൂരില്‍ 25 വയസുകാരിക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്തമാക്കാൻ നീക്കം

അങ്കണവാടിയിൽ നടന്ന യോഗത്തിൽ മണലോടി ഡിവിഷനിലെ ആളുകൾ പങ്കെടുത്തു. വാർഡ് കൗൺസിലർ എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി അനിൽകുമാർ, അധ്യാപിക കെ.ടി റസിയ, മുൻ പഞ്ചായത്തംഗം സുദർശൻ എന്നിവരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.