ETV Bharat / state

നിലമ്പൂർ-ഷൊർണൂർ ട്രെയിൻ സർവിസ് പുനഃരാരംഭിക്കാനൊരുങ്ങി റെയിൽവേ - Nilamboor

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നിർത്തലാക്കിയ ട്രെയിൻ സർവിസ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ദീർഘ കാലം സർവിസ് മുടങ്ങുന്നതും ഇതാദ്യമാണ്.

ലോക്ക് ഡൗൺ  ട്രെയിൻ സർവിസ്  നിലമ്പൂർ-ഷൊർണൂർ  v ദീർഘ കാലം  സർവിസ്  Nilamboor  train service
നിലമ്പൂർ-ഷൊർണൂർ ട്രെയിൻ സർവിസ് പുനാരാരംഭിക്കാനൊരുങ്ങി റെയിൽവേ
author img

By

Published : Sep 22, 2020, 1:50 PM IST

മലപ്പുറം: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂർ-ഷൊർണൂർ ട്രെയിൻ സർവിസ് പുനഃരാരംഭിക്കാനൊരുങ്ങി റെയിൽവേ. രാവിലെയും വൈകുന്നേരവുമായി രണ്ട് സർവിസ് വീതം നടത്താനാണ് ശ്രമം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നിർത്തലാക്കിയ ട്രെയിൻ സർവിസ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ദീർഘ കാലം സർവിസ് മുടങ്ങുന്നതും ഇതാദ്യമാണ്. 66 കിലോമീറ്റർ മാത്രം ദൂരമുള്ള പാതയിൽ ചെറുതും വലുതുമായ 11 സ്റ്റേഷനുകളാണുള്ളത്. ഇവിടെ തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസ്, കോട്ടയം പാസഞ്ചർ ഉൾപ്പെടെ പന്ത്രണ്ട് സർവിസുകളാണുണ്ടായിരുന്നത്. ഇരു ഭാഗങ്ങളിലേക്കും സർവിസുകൾ തുടങ്ങി പൂർവ സ്ഥിതിയിലാക്കാനാണ് റെയിൽവേ നീക്കം.

രാവിലെ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഷൊർണൂരിൽ ജനശതാബ്‌ദിക്കോ മറ്റു പ്രധാന ദീർഘ ദൂര സർവീസുകൾക്കോ ലിങ്ക് ലഭിക്കുന്ന നിലയിലാണ് സർവിസ് പുനരാരംഭിക്കുക. ഷൊർണൂർ-നിലമ്പൂർ സർവിസിന് ലിങ്ക് കണ്ടെത്തണം. ഇത്തരം സാധ്യതകളില്ലെങ്കിൽ നഷ്‌ടത്തിലാകുമെന്നാന്ന് റെയിൽവേ വിലയിരുത്തൽ. ഘട്ടം ഘട്ടമായി സർവിസുകൾ പുനഃരാരംഭിക്കാനുള്ള റെയിൽവെയുടെ നീക്കം നിലമ്പൂർ-ഷൊർണൂർ സർവിസിനും പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.