ETV Bharat / state

കൗതുക കാഴ്ച്ചയായി നാഗശലഭം

രണ്ടാഴ്ച്ച മാത്രം ആയുസുള്ള ഇവയെ അപൂർവ്വമായാണ് കേരളത്തിൽ കണ്ടുവരുന്നത്

മലപ്പുറം  malappuram  pandikkad  thalappolipparamp  Naga Shalabham  നാഗ ശലഭം
കൗതുക കാഴ്ച്ചയായി നാഗശലഭം
author img

By

Published : Oct 12, 2020, 8:56 PM IST

മലപ്പുറം: പാണ്ടിക്കാട് താലപ്പൊലിപറമ്പിൽ നാഗ ശലഭത്തെ കണ്ടെത്തി. ഉഷാ മന്ദിരത്തിൽ ആനന്ദവല്ലിയുടെ വീട്ടുമുറ്റത്തെത്തിയ നാഗശലഭം കൗതുക കാഴ്ച്ചയായി. രണ്ടാഴ്ച്ച മാത്രം ആയുസുള്ള ഇവയെ അപൂർവ്വമായാണ് കേരളത്തിൽ കണ്ടുവരുന്നത്. ചിറകുകളുടെ അറ്റം പാമ്പിന്‍റെ പത്തിപോലെയും ശരീരം ഭൂപടത്തിന്‍റെ പോലുയുമായതിനാൽ ഇംഗ്ലീഷിൽ അറ്റ്‌ലസ് കോബ്രാ മൗത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

കൗതുക കാഴ്ച്ചയായി നാഗശലഭം

നിശാശലഭങ്ങളിലെ രാജാവായി വിശേഷപ്പിക്കപ്പെടുന്ന ഇവയ്ക്ക് വായ ഇല്ല. രണ്ടാഴ്ച മാത്രമാണ് ആയുസ്. നാരകം, മട്ടി എന്നീ സസ്യങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ആനന്ദവല്ലിയുടെ വീട്ടുമുറ്റത്തെ ചെമ്പരത്തി ചെടിയിലാണ് ഒരു നാഗ ശലഭത്തെ കണ്ടത്. പേരമക്കളായ അഖില, അരുൺ എന്നിവർ പൂപറിക്കുന്നതിനിടെയാണ് ശലഭത്തെ കണ്ടത്. അപൂർവ്വയിനം ശലഭം വിരുന്നെത്തിയതോടെ കൗതുക കാഴ്ച്ച കാണാനും നിരവധിയാളുകൾ എത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.