ETV Bharat / state

നാടുകാണി ചുരത്തിൽ രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം

ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നാണ്‌ ഓഗസ്റ്റ് 8 മുതൽ രാത്രി ഗതാഗതം നിരോധിച്ചത്. മഴ കുറഞ്ഞതോടെ നിരോധനം പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

നാടുകാണി ചുരത്തിൽ രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു  latest malappuram
നാടുകാണി ചുരത്തിൽ രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
author img

By

Published : Aug 20, 2020, 12:20 PM IST

Updated : Aug 20, 2020, 12:46 PM IST

മലപ്പുറം: നാടുകാണി ചുരത്തിലെ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നാണ്‌ ഓഗസ്റ്റ് 8 മുതൽ രാത്രി ഗതാഗതം നിരോധിച്ചത്. മഴ കുറഞ്ഞതോടെ നിരോധനം പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്‌, കർണാടകയിലെ കുമ്മായ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന അമ്പതോളം ചരക്കുലോറികൾ ദിവസവും വഴിക്കടവ് ആനമറി മുതൽ റോഡിനരികിൽ നിർത്തിയിരിക്കുകയാണ്. ഈ ജീവനക്കാരിൽ നിന്നും കൊവിഡ്‌ പകരുമെന്ന ഭീതിയിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. രാത്രി ഗതാഗത നിരോധനം കാരണമാണ് ഇത്രയും വാഹനങ്ങൾ അതിർത്തിയില്‍ മണിക്കൂറോളം നിർത്തിയിടുന്നത്.

Last Updated : Aug 20, 2020, 12:46 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.