ETV Bharat / state

മനം നിറയ്ക്കുന്ന കാഴ്ചകളുമായി നാടുകാണി ചുരം

author img

By

Published : Dec 1, 2019, 11:33 PM IST

Updated : Dec 1, 2019, 11:45 PM IST

ചുരത്തിലുള്ള ഏഴ് വ്യൂ പോയിന്‍റുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

നാടുകാണി ചുരത്തിലെ വ്യൂ പോയിന്റുകളിൽ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്,  nadukani churam  മലപ്പുറം:  വ്യൂ പോയിന്‍റുകള്‍ വീണ്ടും സജീവം
നാടുകാണി ചുരത്തിലെ വ്യൂ പോയിന്‍റുകള്‍ സജീവമാകുന്നു

മലപ്പുറം: നാടുകാണി ചുരത്തിലെ വ്യൂ പോയിന്‍റുകളിൽ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്. പ്രളയത്തെ തുടർന്ന് തകര്‍ന്ന റോഡുകള്‍ പുതുക്കി പണിതതോടെയാണ് സഞ്ചാരികള്‍ വീണ്ടും വ്യൂ പോയിന്‍റിലേക്കെത്തുന്നത്. അന്തർ സംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ നാടുകാണി ചുരം ഭാഗം കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ മാസങ്ങളോളം നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡ് നിര്‍മാണം പൂര്‍ത്തിയായത്.

മനം നിറയ്ക്കുന്ന കാഴ്ചകളുമായി നാടുകാണി ചുരം

11.50 കിലോമീറ്ററിനുളളിൽ വിനോദ സഞ്ചാരികളുടെ മനസു കവരുന്ന ഏഴ് വ്യൂ പോയിന്‍റുകളാണ് ചുരം റോഡിന്‍റെ പ്രത്യേകത. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് പ്രളയ ശേഷം പുതുക്കി പണിത വ്യൂ പോയിന്‍റുകള്‍ കാണാനെത്തുന്നത്. വഴിക്കടവും പ്രകൃതിയെ കുളിരണിയിക്കുന്ന കലക്കൻ പുഴയും, കാടുകളും, കൃഷിയിടങ്ങളുമെല്ലാം ഈ വ്യൂ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ കാണാനാകും.

Intro:നാടുകാണി ചുരത്തിലെ വ്യൂ പോയിന്റുകളിൽ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്, പ്രളയത്തെ തുടർന്ന് റോഡ് തകർന്നതോടെ വിനോദ സഞ്ചാരികളും ചുരം ഇറങ്ങിയിരുന്നു, Body:നാടുകാണി ചുരത്തിലെ വ്യൂ പോയിന്റുകളിൽ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്, പ്രളയത്തെ തുടർന്ന് റോഡ് തകർന്നതോടെ വിനോദ സഞ്ചാരികളും ചുരം ഇറങ്ങിയിരുന്നു, അന്തർ സംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ നാടുകാണി ചുരം ഭാഗം ഓഗസ്റ്റ് 8 -ന് ഉണ്ടായ പ്രളയത്തിൽ വ്യാപകമായി തകർന്നിരുന്നു, പൊതുമരാമത്ത് വകുപ്പ് മാസങ്ങളോളം നടത്തിയ ശ്രമത്തിന്റെ ഫലമായി റോഡ് നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതോടെ വാഹനങ്ങൾ കടത്തിവിട്ടതോടെയാണ്, ചുരം ഇറങ്ങിയ വിനോദ സഞ്ചാരികൾ കൂടുതൽ ആവേശത്തോടെ വീണ്ടും നാടുകാണി ചുരത്തിലെ നിത്യ സന്ദർശകരാക്കുന്നത്, 11.50 കിലോമീറ്ററിനുളളിൽ വിനോദ സഞ്ചാരികളുടെ മനസു കവരുന്ന 7വ്യൂ പോയിന്റുകളാണുള്ളത്.ഇവിടെ ഓരോ വ്യൂ പോയിന്റുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, കർണ്ണാടക,, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാണ് കൂടുതൽ, വിദ്ദേശ വിനോദ സഞ്ചാരികളും ഇതിൽ പെടും ഈ വ്യൂ പോയിന്റുകളിൽ നിന്നും നോക്കിയാൽ കിലോമീറ്ററുകൾക്ക് താഴെ കിടക്കുന്ന വഴിക്കടവും പ്രകൃതിയെ കുളിരണിയിക്കുന്ന കലക്കൻ പുഴയും, കാടുകളും, കൃഷിയിടങ്ങളുമെല്ലാം കാണാം, എന്തായാലും പ്രളയത്തെ അതിജീവിച്ച് നാടുകാണി ചുരം റോഡും വിനോദ സഞ്ചാരികളെ ഇരുകൈയും നീട്ടി സ്ഥികരിച്ചു തുടങ്ങിConclusion:Etv
Last Updated : Dec 1, 2019, 11:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.