ETV Bharat / state

നാടുകാണി ചുരത്തിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കുന്നു

മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു

നാടുകാണി ചുരത്തിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കുന്നു
author img

By

Published : Sep 5, 2019, 8:37 PM IST

Updated : Sep 5, 2019, 9:49 PM IST

മലപ്പുറം: നിലമ്പൂർ നാടുകാണി ചുരം റോഡിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കാനാരംഭിച്ചു. കഴിഞ്ഞ മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ, ഉടൻ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. നാടുകാണി - പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പാറക്കല്ലുകൾ വീണ് റോഡ് പൂർണമായി തകർന്നത്.

വന ഭൂമി ആയതിനാൽ വകുപ്പിന്‍റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാലാണ് പാറ പൊട്ടിച്ച് മാറ്റുന്ന പ്രവർത്തനങ്ങൾ വൈകിയത്. ഞായറാഴ്ച പാറപൊട്ടിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ അനുമതി നൽകി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പാറകൾ പൊട്ടിക്കാനുള്ള അനുമതി ലഭിച്ചത്.

പാറപൊട്ടിച്ച് കഴിഞ്ഞാൽ താത്കാലികമായി ഗതാഗതം പുനരാരംഭിക്കാം. എന്നാൽ റോഡ് പൂർവ സ്ഥിതിയിലാകാൻ മാസങ്ങളെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വനം വകുപ്പിന്‍റെ സഹകരണത്തോടെ താല്‍കാലിക സമാന്തരപാത നിർമിക്കാനും ആലോചനയുണ്ട്.
ഓണക്കാലമായതോടെ സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്ന പ്രധാന പാതയായ ചുരം റോഡ് തകർന്നത് വ്യാപാരികൾക്ക് തിരിച്ചടിയാവുകയാണ്.

Intro:നിലമ്പൂർ നാടുകാണി ചുരം റോഡിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതോടെ, ഉടൻ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Body:
നാടുകാണി - പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവർത്തികൾ ഉടൻ പൂർത്തിയാകാനിരിക്കെയാണ്, മഴക്കെടുതിയിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ച്, ചുരം റോഡ് പൂർണമായി തകർന്നിരുന്നു വനം ഭുമി ആയതിനാല് വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള തടസമായി ഇതുമുലം പാറ പൊട്ടിച്ച് മാറ്റുന്ന പ്രവർത്തികൾ വൈകി.
കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്ത ശേഷമേ, റോഡ് നവീകരണം ആരംഭിക്കാൻ സാധിക്കുക. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് പാറപൊട്ടിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ അനുമതി നൽകിയത് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പാറകൾ പൊട്ടിക്കാനുള്ള അനുമതി ലഭിച്ചത്.

റോഡിലെ പാറപൊട്ടിച്ചു കഴിഞ്ഞാൽ താൽക്കാലിക റോഡ് സംവിധാനം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.പക്ഷേ, ഗതാഗതം പൂർവ്വ സ്തിധിയിലാകാൻ, ഇനിയുമേറെ കാത്തിരിക്കണംഎന്നാൽ നിലവിൽ ചുരം റോഡ് പൂർവ്വ സ്ഥിതിയിലാകാൻ മാസങ്ങകളെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നത്. വനം വകുപ്പിന്റെ സഹകരണത്തോടെ താല്‍കാലികമായി സമാന്തരപാത നിര്‍മ്മിക്കാനുള്ള ആലോചനയിലുമാണ് എന്നാൽ
ഇതിന് അന്തിമ തീരുമാനമായിട്ടില്ല. ഓണക്കാലമായതോടെ സംസ്ഥാനത്തേക്ക് പച്ചക്കറി അടക്കമുള്ളവ എത്തിക്കുന്ന പ്രധാന പാതയായ ചുരം റോഡ് തകർന്നത് വ്യപാരികൾക്കും തിരിച്ചടിയാണ്.
Conclusion:ഇടിവി ഭാരത് മലപ്പുറം
Last Updated : Sep 5, 2019, 9:49 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.