ETV Bharat / state

വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ മുത്തലാഖ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്

ഗൾഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസൻകുട്ടിക്കെതിരെ പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് കേസ്.

മലപ്പുറം സ്വദേശി  പാറന്തോട് ഹസൻകുട്ടി  വിവാഹം  ആദ്യഭാര്യ  മുത്തലാഖ് നിരോധന നിയമം  Malappuram  Muthalaq  fifth day after marriage
വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ മുത്തലാഖ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്
author img

By

Published : Dec 10, 2020, 7:39 AM IST

മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഗൾഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസൻകുട്ടിക്കെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് കേസ്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യകേസാണ് റിപ്പോർട്ട് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

ആദ്യഭാര്യയിൽ രണ്ടു കുട്ടികളുള്ള ഹസൻകുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചത്. ഹസൻകുട്ടിയുടെ സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ച യുവതി ഹസൻകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് യുവതിയോട് വിവാഹാഭ്യർഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്‌തു.

നവംബർ 11ന് യുവതിയുടെ വീട്ടിൽ വച്ച് വിവാഹം നടന്നു. ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകൾ. മഹല്ലുകളുടെ അനുമതി തേടിയിരുന്നില്ല. വിവാഹ ധനമായി ഒരുലക്ഷം രൂപ യുവതിക്ക് നൽകി. തുടർന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലിൽ അഞ്ചുദിവസം താമസിക്കുകയും ചെയ്‌തു. പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഹസൻകുട്ടി ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

വിവാഹത്തിനെടുത്ത രഹസ്യ ഫോട്ടോയും തലാഖ് ചൊല്ലുന്ന ശബ്‌ദരേഖയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം ഹസൻ കുട്ടി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.