ETV Bharat / state

'സൗഹൃദ സന്ദേശ യാത്ര' തിരൂർ കോട്ടക്കൽ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി - കോട്ടക്കൽ

മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ സാദിഖലി ശിഹാബ് തങ്ങളാണ് യാത്ര നയിക്കുന്നത്.

muslim-league-leader-sadiqali-shibab-thangal political yathra  muslim-league  sadiqali-shibab-thangal  political yathra  സൗഹൃദ സന്ദേശ യാത്ര  തിരൂർ  കോട്ടക്കൽ  മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റി
'സൗഹൃദ സന്ദേശ യാത്ര' തിരൂർ കോട്ടക്കൽ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി
author img

By

Published : Mar 1, 2021, 12:23 AM IST

മലപ്പുറം:മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര തിരൂർ,കോട്ടക്കൽ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഇരു മണ്ഡലങ്ങളിലും പ്രവർത്തകരുടെ വൻ ആവേശമാണ് കാണാൻ സാധിച്ചത്‌. മൂന്നു മണിയോടെ ഏഴൂരിൽ നിന്നും തുറന്ന വാഹനത്തിൽ തുടങ്ങിയ യാത്ര. നാലു മണിയോടെ പുല്ലൂരിലെത്തി. ബാൻഡ് വാദ്യത്തിന്‍റെ അകമ്പടിയോടെയും കരിമരുന്ന് പ്രകടനത്തോടെയും ആയിരുന്നു പ്രവർത്തകർ യാത്രയെ സ്വീകരിച്ചത്.

പുല്ലൂരിലെ സമ്മേളളനം മുസ്ലിംലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. കൊക്കോടി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. തുടർന്ന് യാത്ര രണ്ടാം സ്വീകരണ കേന്ദ്രമായ വളാഞ്ചേരിയിലെത്തി.ഇ.ടി മുഹമ്മദ്ബഷീർ എം.പി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അബു യൂസുഫ്‌ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. തുടർന്ന് പുത്തനത്താണിയിലെ സ്വീകരണ യോഗം പ്രഫ. കെ.കെ ആബിദ്‌ ഹുസൈൻ തങ്ങളും, പറങ്കിമൂച്ചിക്കലിലെ സ്വീകരണ യോഗം എൻ ഷംസുദ്ധീനും ഉദ്ഘാടനം ചെയ്‌തു. നിരവധി മുസ്ലിം ലീഗ് നേതാക്കൾ ജാഥയെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.